പൗരത്വ നിയമ ഭേദഗതിക്കെതിരെ കത്തറമ്മൽ  പൗരത്വ സംരക്ഷണ സമിതി സംഘടിപ്പിച്ച മനുഷ്യചങ്ങലയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

കത്തറമ്മൽ അങ്ങാടിയിൽ നടന്ന മനുഷ്യചങ്ങലയിൽ നിരവധി പേർ കണ്ണി ചേർന്നു. വി.കെ അബ്ദു ഹാജി പ്രതിജ്ഞ ചെല്ലി കൊടുത്തു.

സർക്കാറിന്റെ ഫാസിസ്റ്റ് കടന്ന് കയറ്റം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനാതിപത്യ വിശ്വാസികളുടെ യോജിച്ച സമര മാർഗ്ഗങ്ങൾ തുടരേണ്ടതുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ അഭിപ്രായപ്പെട്ടു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ കത്തറമ്മൽ  പൗരത്വ സംരക്ഷണ സമിതി സംഘടിപ്പിച്ച മനുഷ്യചങ്ങലയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വാർത്ത മാധ്യങ്ങൾക്കെതിരെയുള്ള കേന്ദ്ര സർക്കാർ നടപടി ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. 
പൊതു പരിപാടിയിൽ പി.ഡി അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷനായി.എ.പി.മജീദ് മാസ്റ്റർ പാലക്കുറ്റി, കെ.കെ.ജബ്ബാർ മാസ്റ്റർ, എൻ.കെ.മുഹമ്മദ് മുസ്ലിയാർ ചപ്പേരി, അബ്ദുദുറഹിമാൻ മാസ്റ്റർ എളേറ്റിൽ, എം.മുഹമ്മദ് മാസ്റ്റർ, ടി.കെ.സി.അബു ഹാജി, കെ.പി.മജീദ്, മുജീബ് കൈപാക്കിൽ എന്നിവർ സംബന്ധിധിച്ചു. പി. എം ശബാബ് സ്വാഗതവും ടി.കെ കോയ നന്ദിയും പറഞ്ഞു.


https://youtu.be/im1DNIuyQ0g