Trending

കോവിഡ് 19: സംസ്ഥാനത്ത് 732 പേര്‍ നിരീക്ഷണത്തില്‍, ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ല

തിരുവനന്തപുരം: കോവിഡ് 19 രോഗം 94 രാജ്യങ്ങളിൽ പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 732 പേർ. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് 648 പേർ വീടുകളിലും 84 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായ 729 സാമ്പിളുകൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.


വീട്ടിലെ നിരീക്ഷണത്തിൽ കഴിയുന്ന 14 വ്യക്തികളെ പരിഷ്കരിച്ച മാർഗരേഖ പ്രകാരം ഞായറാഴ്ച ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും അധികൃതർ അറിയിച്ചു.

കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും എത്തിയവർ അല്ലെങ്കിൽ അത്തരം യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരാനും അവരുടെ താമസ സ്ഥലങ്ങളിൽ പൊങ്കാല നടത്താനും അധികൃതർ അഭ്യർഥിച്ചു. അവരുടെ സ്വയം നിരീക്ഷണം സമൂഹത്തിന്റെയും അവരുടെ കുടുംബത്തിന്റെയും തങ്ങളുടെയും നന്മയ്ക്കുള്ള യഥാർത്ഥ പ്രാർത്ഥനയാണ്.

ഹാൻഡ് റെയിലിംഗുകൾ (ഉദാ: ആരാധനാലയങ്ങളിലെ ക്യൂ സമ്പ്രദായത്തിന് വേണ്ടി ഒരിക്കിയിട്ടുള്ള കമ്പി) കഴിയുന്നിടത്തോളം തൊടരുത്. റെയിലിംഗ് പോലുള്ള സ്ഥലങ്ങളിൽ സ്പർശിച്ചതിന് ശേഷം കൈ കഴുകുക. ആരാധനാലയങ്ങളിൽ ദർശനത്തിനായി തിരക്കുകൂട്ടരുത്. പിന്നിൽ നിന്നും മുന്നിൽ നിന്നും വ്യക്തിയിൽ നിന്ന് ഒരു കൈ അകലം എങ്കിലും പാലിച്ച് ക്യൂവിൽ പോകുക.


ആലിംഗനം അല്ലെങ്കിൽ ഹാൻഡ്ഷേക്ക് പോലുള്ള സ്പർശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക. ചുമ, പനി, ശ്വാസം മുട്ട് അല്ലെങ്കിൽ വൃക്കകരൾ രോഗം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗമുള്ളവർ ദർശനം ഒഴിവാക്കി വീട്ടിൽ വിശ്രമിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായും മൂക്കും മൂടുക.


കോവിഡ് 19: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍; പൊതുജനങ്ങള്‍ക്ക് വിളിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോൾ സെന്റർ വീണ്ടും സജ്ജമാക്കി. സംസ്ഥാനത്ത് അഞ്ചുപേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് കോൾ സെന്റർ തുറന്നത്. പൊതുജനങ്ങൾക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങൾക്കും പ്രധാന വിവരങ്ങൾ കൈമാറുന്നതിനും ഇവിടേക്ക് വിളിക്കാം.

കോൾ സെന്ററിലെ നമ്പരുകൾ:
0471 2309250
0471 2309251
0471 2309252


പൊങ്കാല നിര്‍ത്തിവയ്ക്കില്ല: രോഗബാധിത രാജ്യങ്ങളില്‍ നിന്നുളളവര്‍ വീട്ടില്‍ പൊങ്കാലയിട്ടാല്‍ മതി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍, പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. കർശന ജാഗ്രതയോടെയാകും ഇത്തവണത്തെ പൊങ്കാലയെന്ന് അവര്‍ വ്യക്തമാക്കി. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം. 

രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗബാധിത രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവര്‍ മാറിനിൽക്കുകയോ വീട്ടില്‍ തന്നെ പൊങ്കാലയിടുകയോ ചെയ്യണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ല. വിദേശികൾക്ക് ഹോട്ടലുകളിൽ തന്നെ പൊങ്കാലയിടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കെകെ ശൈലജ അറിയിച്ചു.

പൊങ്കാല ഇടാനെത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കും. ക്ഷേത്രപരിസരവും പൊങ്കാലയിടുന്ന സ്ഥലങ്ങളും അരമണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കും. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിവിധ ഭാഷകളിൽ മുന്നറിയിപ്പുകൾ നൽകും. 

പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കൽ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 18 ആംബലുൻസുകള്‍ നഗരത്തിലുണ്ടാകുമെന്നും കളക്ടര്‍ കെ. ഗോപാലകൃഷ്ണനും അറിയിച്ചു. ഇന്ന്  രാവിലെ 10.20 അടുപ്പുവെട്ടോടെയാണ് പൊങ്കാലക്ക് തുടക്കമാകുന്നത്.
Previous Post Next Post
3/TECH/col-right