Trending

ഇയ്യാട് - ചെറ്റക്കടവ് തോട് : കിഴക്കോത്തിന്റെ മുഖ്യ കുടിവെള്ള സ്രോ തസ്.

ഇന്ന് ലോക ജലദിനം ( മാർച്ച് 22)

എളേറ്റിൽ: കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിന്റെ ഏഴ് വാർഡ്കളിലൂടെ ഒഴുകി പൂനൂർ പുഴയിൽ സംഗമിക്കുന്ന ഇയ്യാട് - ചെറ്റക്കടവ് തോട് കിഴക്കോത്തിന്റെ തണ്ണീർ തടം. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് ഇയ്യാട്, കപ്പുറം കുറുങ്ങോട്ട്പാറ, വള്ളിയേത്ത് മേയത്ത് എന്നിവിടങ്ങളിൽ നിന്ന് ഉദ്ഭവിക്കുന്ന നീർച്ചാലുകൾ ഇയ്യാട് - താഴെ അത്തിക്കോട് ഏറാടികണ്ടിയിൽ സംഘമിക്കുന്ന പ്രദേശത്ത് നിന്നാണ് പ്രസ്തുത തോടിന്റെ ആരംഭം. ഉണ്ണികുളം, കിഴക്കോത്ത് പഞ്ചായത്തിലൂടെ പതിനാറ് കിലോമീറ്റർ നീണ്ടു കിടക്കുന്നതാണ്  ഇയ്യാട് -ചെറ്റക്കടവ് തോട് .കിഴക്കോത്ത്  എട്ടാം വാർഡിലെ മുന്നോക്കിൽ  എന്ന സ്ഥലത്ത് വെച്ചാണ് പൂനൂർ പുഴയിൽ ലയിക്കുന്നത്.

നരിക്കുനി പഞ്ചായത്തിലെ കുണ്ടായി, ഉണ്ണികുളത്തെ മങ്ങാട്, കിഴക്കോത്ത് പഞ്ചായത്തിലെ കുത്ത് കല്ല് - എടച്ചേരി, ആവുപ്പാട് - കുളിരാന്തിരി ,മുള്ളുക്കണ്ടി - പിന്നപ്പിയാക്കി, പൂളപറമ്പത്ത് - മങ്ങാട് ,ചോലയിൽ - ചുഴലിക്കര എന്നീ ചെറു തോട്ടകളും  ഇതിലേക്ക് ഒഴുകി എത്തുന്നവയാണ്.

കിഴക്കോത്ത് പഞ്ചായത്തിലെ ഒന്ന്, രണ്ട് ,പതിനെട്ട്, പതിനാറ്, പതിനേഴ്, ആറ്, ഏഴ്, എട്ട് വാർഡുകളിലെയും എളേറ്റിൽ വട്ടോളി അങ്ങാടി എന്നിവിടങ്ങളിലെക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്ന ഇരുപതോളം പദ്ധതികളുടെ  കിണർ പ്രസ്തുത തോടിന്റെ സമീപത്താണ്.

അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കണ്ടൽകാടുകൾ, വൻമരങ്ങൾ, വൃക്ഷങ്ങൾ, ഔഷധ ചെടികൾ, വിവിധയിനം ദേശാടന പക്ഷികൾ എന്നിവയും തേടിന്റെ സമീപത്തായി കണ്ട് വരുന്നുണ്ട്. വെള്ളക്കെട്ടുകൾ തടഞ്ഞു നിർത്തുന്ന കൈതകൾ തോടിന്റെ ഇരുഭാഗങ്ങളിൽ സമൃദ്ധമായി കണാം.

കൃഷിക്ക് ആവശ്യമായ ജലം സംഭരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച നിരവധി സ്ഥായിയായതും, താത്ക്കാലികമായതുമായ തടയണകളും തോട്ടിലുണ്ട്.പ്രസ്തുത തടയണകളിൽ സംഭരിക്കുന്ന ജലം ഉപയോഗിച്ചാണ് വേനൽക്കാല കൃഷി നടത്തി വരുന്നത്. നൂറു കണക്കിനു കർഷകർ തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്.

വിദേശ സഞ്ചാരികൾ തങ്ങുന്നതടക്കമുള്ള കേന്ദ്രങ്ങളം തോടിനു സമീപത്തുണ്ട്. തോടിന്റെ ഇരുഭാഗങ്ങൾ കരിങ്കല്ല് ഉപയോഗിച്ച് കെട്ടിപ്പൊക്കുന്നത് കാരണം, വെള്ളം തടഞ്ഞ് നിർത്തുന്ന നിരവധി ചെടികൾ നശിക്കാൻ ഇടയാകുന്നുണ്ട്. ആയിരകണക്കിന്ന് ജനങ്ങളുടെ കുടിവെള്ള ആശ്രയ കേന്ദ്രമായ ഇയ്യാട് - ചെറ്റക്കടവ് തോട് സംരക്ഷണത്തിന്ന്, ഇരുഗ്രാമ പഞ്ചായത്തുകളും  സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

റിപ്പോർട്ട്‌ :മുജീബ് ചളിക്കോട് 
Previous Post Next Post
3/TECH/col-right