Trending

കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചവര്‍ വന്ന ഫ്ലൈറ്റ് വിവരങ്ങള്‍

കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ഒന്നാമത്തെ വ്യക്തി മാർച്ച് 13ന് ഇത്തിഹാദ് എയർവെയ്സ് EY 250 (3.20 am) അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്ക് പോയത്, വീട്ടിൽ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. വീട്ടിലുള്ള മുഴുവൻ പേരെയും ക്വാറൻ്റയിൻ ചെയ്തിട്ടുണ്ട്. രോഗിയെ കാണാൻ വന്ന ആളുകളെയും കണ്ടെത്തി ക്വാറൻ്റയിൻ ചെയ്തിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി മാർച്ച് 20ന് രാത്രി 9:50 നുള്ള എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും, അവിടെനിന്ന് നിന്നും നേരിട്ട് ആംബുലൻസ് മാർഗ്ഗം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വ്യക്തിയാണ്.

Previous Post Next Post
3/TECH/col-right