രാജ്യത്ത് കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 7 ആയി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ബിഹാറിലുമാണ് ഇന്നലെ മരണം റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 360 ആയി. രാജ്യത്തെ 75 ജില്ലകൾ പൂർണമായും അടച്ചിടാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. ഡല്‍ഹിയില്‍ ഇന്ന് മുതല്‍ ലോക് ഡൌണ്‍ പ്രഖ്യാപിച്ചു.
ഖത്തറിൽ നിന്ന് വന്ന മുപ്പത്തി എട്ടുകാരനാണ് ബിഹാറിൽ ഇന്നലെ മരിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾ പട്നയിലുള്ള എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗുജറാത്തില്‍ 69 വയസുകാരന്‍ സൂറത്ത് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 63 വയസ്സുകാരനും ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു. ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം രോഗബാധിതരുടെ എണ്ണം 360 കടന്നു.
രോഗബാധ സ്ഥിരീകരിച്ച 75 ജില്ലകൾ പൂർണമായും അടച്ചിടണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. ഇത് വരെ കോവിഡ് 19 ഇരുപത് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു.
കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചാബ്, അസം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ പൂർണമായ അടച്ചിടലിലേക്ക് നീങ്ങി.
Tags:
INDIA