Trending

"ലോക് ഡൗൺ'' ശക്തമായ നടപടികളുമായി പോലീസ്


 സംസ്ഥാനത്ത് പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച  സാഹചര്യത്തിൽ കർശന നടപടികളുമായി പോലീസ് മുന്നോട്ട് പോകും.
അടച്ചുപൂട്ടൽ സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ഐ ജിമാർ, ഡി ഐ ജിമാർ,  ജില്ലാ പോലീസ് മേധാവിമാർ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതൽ ശക്തമായ പോലീസ് സന്നാഹം നിരത്തുകളിൽ ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടൽ നടപ്പാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി  ലോക്നാഥ് ബെഹ്റ അറിയിച്ചു. 

മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. അവശ്യസർവീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആൾക്കാർക്ക് പോലീസ് പ്രത്യേക പാസ് നൽകും. പാസ് കൈവശം ഇല്ലാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
Previous Post Next Post
3/TECH/col-right