കോഴിക്കോട്:കോഴിക്കോട് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥീരീകരിച്ചു. പൂനൂർ,വടകര സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇവർ രണ്ടു പേരും വിദേശത്ത് നിന്ന് വന്നവരാണ്. എന്നാൽ നാട്ടിലെത്തിയതിന് ശേഷം മറ്റുള്ളവരുമായോ നാട്ടുകാരുമായോ പൊതു സമ്പർക്കം പുലർത്തിയവരല്ല.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം കഴിഞ്ഞരും ആശുപത്രിയിൽ എത്തിയവരുമാണ്ണ്.രോഗം അന്തിമമായി സ്ഥിരീകരിച്ച റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ ഇന്നലെ വൈകീട്ടോടു കൂടി സാമൂഹ്യ മാധ്യമങ്ങളിൽ പൂനൂർ സ്വദേശിക്ക് രോഗംസ്ഥിരീകരിച്ചു എന്ന രീതിയിൽ വാർത്ത പ്രചരിക്കുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു.രാത്രി വൈകിയാണ് രോഗം സ്ഥിരീകരിച്ച അന്തിമ റിസൾട്ട് പുറത്ത് വന്നത്.
ഇതോടെ ആകെ സ്ഥിതീകരിച്ചവരുടെ എണ്ണം 4 ആയി. ഇത് കൂടാതെ കോവിഡ് 19 സ്ഥിതീകരിച്ച കാസർകോട് സ്വദേശിയായ ഒരാൾകൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.
കോവിഡ് 19 സ്ഥിതീകരിച്ച മൂന്നാമത്തെ വ്യക്തി മാർച്ച് 17 ന് ഇൻഡിഗോ എയർലൈൻസിൽ 6E: 89 ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.15ന് എത്തിച്ചേരുകയും.11 മണിക്ക് വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോവുകയും ചെയ്തു, വീട്ടിൽ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. അന്നേ ദിവസം (മാർച്ച് 17ന് ) രാത്രി
8pm നും 8.30 നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സതേടി. അവിടെനിന്ന് ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയതിനു ശേഷം വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചു. നിർദ്ദേശപ്രകാരം രോഗി പതിനേഴാം തീയതി മുതൽ 21 തീയതി വരെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 21.03.2020 ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
കോവിഡ് 19 സ്ഥിതീകരിച്ച നാലാമത്തെ വ്യക്തി മാർച്ച് 20നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 906) ദുബായിൽ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 4.30ന് എത്തിച്ചേരുകയും, നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തി. രാവിലെ 5.30 മുതൽ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടിൽ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയിൽ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്നു. രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം മെയ്ൽ (12601) ട്രെയിനിന്റെ B3 കോച്ചിൽ യാത്ര ചെയ്ത 21.03.2020ന് രാവിലെ 7.35ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ നാലിൽ എത്തി. റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്കിലെ പരിശോധനയ്ക്കുശേഷം108 ആംബുലൻസിൽ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് 19 സ്ഥിതീകരിച്ച കാസർകോട് സ്വദേശി മാർച്ച് 19 ന് എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 8.30 ന് എത്തി.വിമാനത്താവളത്തിലെ നിന്നും 9.30 am ന് 108 ആംബുലൻസ് സർവീസിൽ നേരിട്ട് കോഴിക്കോട് മെഡിക്കൽകോളേജ് ട്രിയാജ് 3 ൽ എത്തിക്കുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അതേ സമയം കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മുൻകരുതലിനായി വയനാട്ടിലും മലപ്പുറത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
❤കോവിഡ് 19 ആശങ്ക വേണ്ട, ജാഗ്രത വേണം❤
ആരോഗ്യ വകുപ്പിന്റെയും ഉന്നതാധികാരികളുടേയും നിർദ്ദേശങ്ങൾ പാലിക്കുക. സഹകരിക്കുക.
വീട്ടിലിരുന്ന് നമുക്ക് ഒറ്റക്കെട്ടായി നമ്മുടെ നാടിനായ് പ്രതിരോധത്തിന്റെ ഭാഗമാവാം.

Tags:
KERALA