Trending

നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ട കൊടു വള്ളി സ്വദേശി മയക്കുമരുന്നുമായി പിടിയിലായി

വൈത്തിരി: കുടകിൽ നിന്നും വന്ന യുവാവിനെ മയക്കുമരുന്നുമായി കസ്റ്റഡിയിലെടുത്തു. കൊറോണ ബാധിത പ്രദേശമായ കുടകിൽ നിന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ട യുവാവിനെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത്. 


കൊടുവള്ളി സ്വദേശിയെ വൈത്തിരി എസ് ഐ ജിതേഷും സംഘവും പിടികൂടിയത്.മയക്കുമരുന്നുമായി കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പോലീസ് പിടികൂടി. ലക്കിടിക്കടുത്ത അറമലയിലെ ഒരു വാടക വീട്ടിൽ തമ്പടിച്ചിരിക്കുകയായിരുന്നു സംഘം.

വയനാട്ടിലേക്ക് അയൽ ജില്ലകളിൽ നിന്നുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. വയനാട്ടിലേക്കുള്ള പ്രവേശന കവാടങ്ങളായ ലക്കിടി, പേരിയ, ബോയ്സ് ടൗൺ, നിരവിൽപ്പുഴ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിക്കാൻ ജില്ലാ പോലീസ് മേധാവിക്കും ഡിഎംഒക്കും നിർദ്ദേശം നൽകി
Previous Post Next Post
3/TECH/col-right