Trending

എയര്‍ഇന്ത്യാ വിമാനങ്ങള്‍ ശനിയാഴ്ച പുറപ്പെടും

കണ്ണൂര്‍: കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ഇഖാമയുള്ളവര്‍ക്കു മടങ്ങാന്‍ സഊദി സര്‍ക്കാര്‍ അനുവദിച്ച 72 മണിക്കൂര്‍ സമയം ശനിയാഴ്ച അര്‍ധരാത്രി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ സഊദിയിലേക്കുള്ള വിമാനസര്‍വിസ് നേരത്തെയാക്കി എയര്‍ഇന്ത്യാ എക്സ്പ്രസ്. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വിസിനാണു മാറ്റം.


ഞായറാഴ്ച രാത്രി 09.05ന് കണ്ണൂരില്‍ നിന്നു റിയാദിലേക്കു പുറപ്പെടേണ്ട എയര്‍ഇന്ത്യാ വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് തിരിക്കും. ശനിയാഴ്ച രാത്രി ഒന്‍പതിന് കോഴിക്കോട് നിന്നു റിയാദിലേക്കു പുറപ്പെടേണ്ട വിമാനം ഒന്നരമണിക്കൂര്‍ നേരത്തെ രാത്രി 7.30ന് പുറപ്പെടും. 


ഞായറാഴ്ച രാത്രി 11.30ന് കോഴിക്കോട് നിന്നു ദമാമിലേക്കു തിരിക്കേണ്ടിയിരുന്ന വിമാനം ശനിയാഴ്ച രാത്രി എട്ടിന് സര്‍വിസ് നടത്തുമെന്നും ഇക്കാര്യം എസ്.എം.എസ് വഴിയും ട്രാവല്‍ ഏജന്റുമാര്‍ മുഖേനയും യാത്രക്കാരെ അറിയിച്ചതായും എയര്‍ഇന്ത്യാ എക്സ്പ്രസ് പ്രതിനിധി അറിയിച്ചു.

കോവിഡ് ആശങ്കക്കിടെ കരിപ്പൂരില്‍ നിന്ന് സൗദിയിലേക്ക് കൊള്ള നിരക്ക് ഈടാക്കുന്നതായി യാത്രക്കാര്‍

കോവിഡ് 19 ന്‍റെ സാഹചര്യത്തില്‍ സൌദിയിലേക്ക് പ്രവേശിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ കരിപ്പൂരില്‍ നിന്നും സൌദിയിലേക്ക് കൊള്ള നിരക്ക് ഈടാക്കുന്നതായി യാത്രക്കാരുടെ പരാതി. 

ഇന്ന് യാത്രക്കാരില്‍ നിന്നും ഈടാക്കിയത് 30,000 മുതല്‍ 70,000 രൂപവരെയെന്ന് യാത്രക്കാര്‍ പറഞ്ഞു. 

പരമാവധി ഇരുപതിനായിരം രൂപ വരെയുള്ള സ്ഥാനത്താണ് കൊള്ളനിരക്കില്‍ ചൂഷണം നടക്കുന്നത്.വിമാനത്താവളത്തില്‍ ഏജന്റുമാരാണ് പാസ്പോര്‍ട്ട് വാങ്ങി ബോര്‍ഡിങ് പാസ് നല്‍കുന്നതെന്നും യാത്രക്കാര്‍ പറയുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ യാത്രവിലക്ക് പ്രഖ്യാപിച്ച സൌദിയിലേക്ക് പ്രവേശിക്കാനുള്ള സമയം ശനിയാഴ്ച്ചയോടെ അവസാനിക്കും. 

ഈ സമയ പരിധി അവസാനിച്ചാല്‍ സൌദിയിലേക്ക് പോകാന്‍ വിലക്ക് നീങ്ങിയാലേ സാധിക്കൂ. എത്ര ദിവസം യാത്രാ വിലക്ക് തുടരും എന്ന് മന്ത്രാലയം അറിയിച്ചിട്ടില്ല.
Previous Post Next Post
3/TECH/col-right