Trending

അരക്ഷിത കാലത്ത് കാരുണ്യത്തിൻ്റെ ഹൃദയഭാഷയാണ് ഉയർന്നു കേൾക്കേണ്ടത്: സി.മോയിൻകുട്ടി

താമരശ്ശേരി : വിഭജന രാഷ്ട്രീയത്തിൻ്റെയും രോഗഭീതിയുടെയും അരക്ഷിത കാലത്ത് കാരുണ്യത്തിൻ്റെ ഹൃദയഭാഷയാണ് നാട്ടിൽ ഉയർന്നു കേൾക്കേണ്ടതെന്നും, ജനതയെ വംശീയമായി അകറ്റി നിർത്താനുള്ള ഭരണകൂടം ഇത് തിരിച്ചറിയണമെന്നും മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ എം.എൽ.എയുമായ സി.മോയിൻകുട്ടി പറഞ്ഞു.താമരശ്ശേരി പഞ്ചായത്തിലെ വട്ടക്കൊരു രണ്ടാം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ബൈതുറഹ്മ വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


വാർഡ് മുസ് ലിം ലീഗ് പ്രസിഡണ്ട് എം.ടി. ആലി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ, നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്റർ, യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ സൈനുൽ ആബിദീൻ തങ്ങൾ, കെ എം അഷ്റഫ് മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ പി എസ് മുഹമ്മദലി, ഹാഫിസ് റഹ്മാൻ, അഷ്റഫ് കോരങ്ങാട്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് എം ടി അയ്യൂബ് ഖാൻ. കെ റസാഖ് ഹാജി,എ പി മുഹമ്മദലി, ഷംസീർ എടവലം, സുബൈർ വെഴുപൂർ, പി സി നാസർ, ഷമീമഅലി തുടങ്ങിയവർ സംസാരിച്ചു.
            
വി പി ആണ്ടി ,പി സി ബഷീർഹാജി, പാറക്കൽ മുഹമ്മദ്ഹാജി, റഹീം എടക്കണ്ടി ,കെ കാദർ, എൻ പി ഇസ്മയിൽ, അബ്ദുള്ള കുട്ടി മാസ്റ്റർ, സി കെ ജലീൽ, പി എം അബ്ദുറഹ്മാൻ, എ പി ഹബീബ്, വി പി റിയാസ്, അഷ്കർ പാറക്കൽ, നൗഫൽ ടി പി കെ, ഷുക്കൂർ എം, അഷ്റഫ് മുട്ടായി, സക്കീർ, ഫൈസൽ, ജവാദ് സികെ, ത്വാഹ, ആദിൽ ഷാൻ, അൽത്താഫ് തുടങ്ങിയവർ സംബന്ധിച്ചു.


പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എ പി സമദ് കോരങ്ങാട് സ്വാഗതവും,വി പി സലാം നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right