Trending

COVID 19 NEWS UPDATE 14-03-2020

പുതുതായി രണ്ടു കൊേറാണബാധ കൂടി സ്ഥിരീകരിച്ചതോടെ, സംസ്ഥാനമൊട്ടാകെ നിരീക്ഷണവല വിരിച്ച്‌ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും.

ഇറ്റലിയില്‍നിന്നെത്തിയ വിനോദസഞ്ചാരിക്കും ബ്രിട്ടനില്‍നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 

ഇവരുള്‍പ്പെെട 19 പേരാണ് ഇപ്പോള്‍ വിവിധ ജില്ലകളില്‍ കൊറോണ ബാധിച്ച്‌ ചികിത്സയിലുള്ളത്.

🔰🔰
 എളേറ്റിൽ ഓൺലൈൻ🔊
 വാർത്താ ഗ്രൂപ്പിൽ  അംഗമാകുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
🚥 Whatsapp
https://chat.whatsapp.com/4ymeKZ7k2gh84BdUPUZ7Mb
🚥 Telegram
https://t.me/elettilonlinenews
🚥 Facebook
https://www.facebook.com/elettilonline/
🚥നിങ്ങളുടെ വാർത്തകൾ,  ചിത്രങ്ങൾ, വീഡിയോ അയക്കുക
https://wa.me/919946567894
https://wa.me/919946331182
🔰🔰

സംസ്ഥാനത്ത് കോവിഡ്-19 ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത് 5468 പേർ
ഇവരില്‍ 5191 പേര്‍ വീടുകളിലും 277 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 1715 വ്യക്തികളുടെ സാമ്പിൾ  പരിശോധനക്ക് അയച്ചു. ഇതില്‍ 1132 സാമ്പിളുകളുടെ  പരിശോധനാ ഫലം നെഗറ്റിവ് ആണ്. 22 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍19 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. മൂന്ന് പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരത്തുള്ള രണ്ടുപേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധയ്ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

സംസ്ഥാനത്ത് ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ കൂടുതല്‍ പേരുടെ സാംപിള്‍ പരിശോധനാ ഫലം ഇന്ന് വരും.
 40 പേരുടെ ഫലമാണ് വരാനുള്ളത്. ഇക്കൂട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെ ഫലം നിര്‍ണായകമാണ്. 1239 പേര്‍ ഇപ്പോഴും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. അഞ്ച് പേരെ കഴി‌ഞ്ഞ ദിവസം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി തല അവലോകന യോഗം ഇന്ന് കളക്ടറേറ്റില്‍ ചേരും. ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ച കൊവിഡ് ബാധ ഫലപ്രദമായി തടഞ്ഞു നിര്‍ത്തിയ ആരോഗ്യ വകുപ്പിന് രണ്ടാംഘട്ടത്തില്‍ വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ തന്നെയാണെന്ന് ഇന്നലെ രാജു എബ്രഹാം എംഎല്‍എ നിയമസഭയില്‍ പറഞ്ഞിരുന്നു
Previous Post Next Post
3/TECH/col-right