രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഡല്‍ഹി ജനക്പുരി സ്വദേശിനിയായ 69 വയസ്സുകാരിയാണ് മരിച്ചത്. ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ രാജ്യത്ത് മരണസംഖ്യ രണ്ടായി.

നിലവില്‍ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 81 ആയിരിക്കുന്നു. കര്‍ണാടകയില്‍ അതിജാഗ്രതയാണ്. കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. സൌദിയിലേക്ക് പ്രവേശിക്കാനുള്ള സമയം നാളെ രാത്രി അവസാനിക്കും. കുവൈത്തിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് 19 ബാധിച്ചുള്ള ആദ്യമരണം കർണാടകയിൽ റിപ്പോർട്ടു ചെയ്തിരുന്നു. കൽബുർഗി സ്വദേശിയായ എഴുപത്തിയാറുകാരൻ മുഹമ്മദ് ഹുസൈൻ സിദ്ധിഖിയാണ് മരിച്ചത്. സൗദിയിൽ നിന്നും തിരിച്ചെത്തിയ മുഹമ്മദ് ബുധനാഴ്ചയാണ് മരിച്ചത്.