Trending

കാന്തപുരം G L P സ്കൂൾ വാർഷികാഘോഷവും കലാകായിക പഠന പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും

കാന്തപുരം :കാന്തപുരം G L P സ്കൂൾ വാർഷികാഘോഷവും കലാകായിക പഠനപ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണവും നടത്തി.അലൻ എ എസ്,ഗൗരിനന്ദ,അൻഹ പി കെ എന്നിവരെ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയ് ആദരിച്ചു . 


അറബിക് സ്കോളർഷിപ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉണ്ണികുളം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സക്കീന ,വാർഡ് മെമ്പർ എ പി രാഘവൻ ,കത്തിൽ അഹമ്മദ് എന്നിവർ ക്യാഷ് അവാർഡും സട്ടിഫിക്കറ്റും നൽകി ആദരിച്ചു .

ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയ് ഉദ് ഘാടനം ചെയ്തു.PTA പ്രസിഡന്റ് അജിത് മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു.SMC ചെയർമാൻ രാജൻ മാണിക്കോത്ത് ,ഫസൽ വാരിസ് ,ഹുസൈൻ മാസ്റ്റർ ,നാസർ മേപ്പാട്ട് ,ജാബിദ് കെ ,സുൽഫീക്കർ ഇബ്രാഹിം എന്നിവർ  ആശംസകളറിയിച്ചു.

സ്കൂൾ HM ഗീതമ്മ ടീച്ചർ സ്വാഗതം പറഞ്ഞു.PTA വൈസ് പ്രസിഡന്റ് നവാസ് മേപ്പാട്ട് നന്ദി അറിയിച്ചു .
Previous Post Next Post
3/TECH/col-right