Trending

കിഴക്കോത്ത് പന്നൂര്‍ സ്വദേശിയായ യുവാവ് യു.എ.ഇ. യില്‍ മരിച്ചു

കിഴക്കോത്ത്:പന്നൂര്‍ സ്വദേശിയായ യുവാവ് യു.എ.ഇ. യിലെ അൽ ഐനിൽ വെച്ച് ഹൃദയസ്ഥംഭനത്തെ തുടര്‍ന്ന് മരിച്ചു.പന്നൂര്‍ ചാലില്‍ സി സി അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ (കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി) മകന്‍ മുഹമ്മദലി ജൗഹര്‍(22) ആണ് മരിച്ചത്.


കാരന്തൂര്‍ മര്‍ക്കസ് ജീവനക്കാരനായിരുന്ന ജൗഹര്‍ മര്‍ക്കസിന് കീഴില്‍ കഴിഞ്ഞ ഡിസംബര്‍ 18 നാണ് അബുദാബിയിലെ അഡ്‌നോക്ക് കമ്പനിയില്‍ എത്തിയത്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങിയ ജൗഹര്‍ രാവിലെ എഴുനേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.

മയ്യിത്ത് നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

മാതാവ്: ഹാജറ. സഹോദരി: സല്‍വ മറിയം.
Previous Post Next Post
3/TECH/col-right