Trending

കാരുണ്യതീരം സ്പെഷ്യല്‍ സ്കൂളിലെ ജൗസീറും ജംഷീറും ഇനി പ്രവാസ ലോകത്തിന്റെ ഭാഗം

ദുബായ്: കാരുണ്യതീരം സ്പെഷ്യല്‍ സ്കൂളിലെ ജൗസീറും ജംഷീറും ഇനി പ്രവാസലോകത്തിന്റെ ഭാഗം. ആത്മ വിശ്വാസത്തിന്റെ അടയാളമായി മാറിയ ഭിന്നശേഷിക്കാരായ ഈ രണ്ട് ചെറുപ്പക്കാര്‍ ജോലിയില്‍ തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് കൂടി തെളിയിക്കുകയാണ്. പരിമിതികളുടെ പേരില്‍ മാറി നില്‍ക്കുന്നവര്‍ക്കും മാറ്റിനിര്‍ത്തുന്നവര്‍ക്കും മികച്ച മാതൃകയായി മാറുകയാണ് ഇരുവരും.പ്രവാസ ലോകത്ത് പറന്നിറങ്ങിയ ജൗസീറും ജംഷീറും ഇപ്പോള്‍ ജോലിയില്‍ വ്യാപൃതരാണ്. 


കോഴിക്കോട് താമരശേരി പൂനൂരിലെ കാരുണ്യതീരം സ്പെഷ്യല്‍ സ്കൂളില്‍ പഠിക്കവെയാണ് ഇരുവരുടെയും തലവര മാറ്റി ദുബൈയിലേക്കുള്ള വിളിയെത്തുന്നത്. ഗള്‍ഫിലെ ബാഗ് നിര്‍മാണ കമ്ബനിയായ പാരാജോണ്‍ എം.ഡി അയ്യൂബ് അലിയുടെ സന്ദര്‍ശനമാണ് ഇരുവര്‍ക്കും ഗള്‍ഫിലേക്കുള്ള വഴി തുറന്നത്.കണ്ണീരോടെ നാട്ടില്‍ നിന്ന് യാത്രയാക്കിയ ഇരുവര്‍ക്കും സ്നേഹാദരങ്ങളോടെ ദുബൈയിലെ സഹപ്രവര്‍ത്തകര്‍ സ്വീകരണവുമൊരുക്കി. ഹെല്‍ത്ത്കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവയും ഇവര്‍ക്കൊപ്പം കൂട്ടിനു വന്നു.

വൈകല്യമുള്ളവര്‍ എന്നു പറഞ്ഞ് മാറ്റി നിര്‍ത്തപ്പെടുന്നവര്‍ക്ക് പ്രചോദനമേകാന്‍ കൂടിയാണ് ഇവരെ നിയമിച്ചതെന്ന് അയൂബ് അലി പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നാണ് ഷമീര്‍ ബാവക്കും പറയാനുള്ളത്. ഏല്‍പിച്ച ജോലി ഇരുവരും കൃത്യമായി ചെയ്യുന്നുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

കോഴിക്കോട് കട്ടിപ്പാറ ചമല്‍ ചൂണ്ടപ്പൊയില്‍ അബ്ദുല്‍ നാസര്‍-ജമീല ദമ്ബതികളുടെ മകനായ ജൗസീര്‍ സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കായിക മേളയിലെ ഒന്നാം നമ്ബര്‍ ഓട്ടക്കാരനാണ്.എളേറ്റില്‍ വേട്ടാളി മങ്ങാട് എരപ്പുങ്ങല്‍ ജമാല്‍-സാജിത ദമ്ബതികളുടെ മകനാണ് ജംഷീര്‍.
Previous Post Next Post
3/TECH/col-right