Trending

ആമ്പുലൻസിന് വഴിയൊരുക്കുന്നവർ ഒത്തുകൂടി

അടിവാരം: ആമ്പുലൻസ് റോഡ് സേഫ്റ്റി വിംഗ് എന്ന പേരിൽ ബാംഗ്ലൂർ  കോഴിക്കോട് റൂട്ടിൽ ആമ്പുലൻസിന്  തടസ്സമില്ലാതെ കടന്ന് പോവുന്നതിന് രൂപീകരിച്ച സംഘടനയിലെ മെമ്പർമാർ കഴിഞ്ഞ ദിവസം അടിവാരം ഹോട്ടൽ ലൻജിയോൺ ഓഡിറ്റോറിയത്തിൽ ഒത്തു കൂടി. 


അത്യാവശ്യ ഘട്ടത്തിൽ ബാംഗ്ലൂർ മുതൽ കോഴിക്കോട് വരെയുള്ള ഹൈവേയിൽ ആമ്പുലൻസുകൾ പെട്ടെന്ന് കടന്ന് പോവുന്നതിന് വേണ്ടി ഹൈവെയിൽ എല്ലാ സ്ഥലത്തും വളണ്ടിയർമാർ നിന്ന് ഗതാഗത തടസ്സം നീക്കി ആമ്പുലൻസിന് യാത്ര സുഗമമാക്കുകയാണ് ഇവർ ചെയ്യുന്നത് .

മൈത്ര  ഹോസ്പിറ്റൽ സ്പോൺസർ ഷിപ്പിൽ സംഘടിപ്പിച്ച പരിപാടി  താമരശ്ശേരി സി ഐ എം പി. രാജേഷ് ഉൽഘാടനം ചെയ്തു . ടീം കോഡിനേറ്റർ പി.കെ സുബൈർ കൊടുവള്ളി  അദ്ധ്യക്ഷത വഹിച്ചു .

അബ്ദുസ്സലാം അടിവാരം (മുത്തു), നൗഷാദ് കൊഴങ്ങോടൻ ,ശിഹാബ് പാലക്കൽ , ലത്തീഫ് അടിവാരം , നിയാസ് ഇല്ലിപ്പറമ്പിൽ ,ഇസ്മായിൽ കൊടുവള്ളി , നിസാർ കൊടുവള്ളി ,ശിവൽ വിക്ടറി ആമ്പുലൻസ് ബത്തേരി , ഹനീഫ (k.M.C.C)ആംബുലൻസ് ബാംഗ്ലൂർ , നസീർ ചുള്ളിയോട് , പി.കെ സുകുമാരൻ (ചുരം സംരക്ഷണ സമിതി സെക്രടറി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

മൊയ്തു മുട്ടായി ( ചുരം സംരക്ഷണ സമിതി പ്രസിഡന്റ്) സ്വാഗതവും ഡിവിൻ ബത്തേരി നന്ദിയും പറഞ്ഞു.അംഗങ്ങളുടെ കലാ സന്ധ്യയും ഉണ്ടായിരുന്നു.
Previous Post Next Post
3/TECH/col-right