Trending

”നൈതികം 2020" ഭരണഘടനാ സംരക്ഷണദിനം ആചരിച്ചു.

മടവൂർ:പൊതു വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ "നൈതികം 2020" ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി കൊടുവള്ളി സബ്ജില്ലാ തല ഉദ്ഘാടനം മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ:പി.വി.പങ്കജാക്ഷൻ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നിർവഹിച്ചു.


ഭരണഘടനാ വിശകലനം  ചെയ്‍തു കൊണ്ട് അഡ്വ:ഇ.ഫാറൂഖ് മുഹമ്മദ് സംസാരിച്ചു.വാർഡ് മെമ്പർ റിയാസ് എടത്തിൽ,സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുരളീ കൃഷ്ണൻ,പി.ടി.എ പ്രസിഡന്റ് പി.ജഅഫർ,മാനേജർ പി.കെ.സുലൈമാൻ മാസ്റ്റർ,പ്രിൻ സിപ്പാൾ എം.കെ.രാജി,ഹെഡ്മാസ്റ്റർ ടി.പ്രകാശ്,എം.പി.ടി.എ പ്രസിഡന്റ് പി.സജ്‌ന,വിജയൻ നായർ എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right