Trending

പൂനൂർ ഹൈസ്ക്കൂളിൽ എഡു കെയർ ദശദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ എ പ്ലസ് ക്ലബ്ബിനുള്ള ദശദിന നിശാ ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഷക്കീല ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. 


ഡെയ്സി സിറിയക്, പി.രാമചന്ദ്രൻ, ശുക്കൂർ മങ്ങാട്, അഷ്റഫ്, എപി ജാഫർ സാദിഖ്, സ്നേഹ എസ് കുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വി വി വിനോദ് സ്വാഗതവും വി. അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right