Trending

മുസ്ലിങ്ങൾ രാജ്യം വിട്ട് പോവേണ്ടവരല്ല: കെ.എം ഷാജി

കാന്തപുരം:സ്വാതന്ത്രം നേടുന്നതിനും മതേതര ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും തുല്യതയില്ലാത്ത സംഭാവന ചെയ്ത സമുദായമാണ് മുസ്ലിങ്ങൾ എന്നും ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഭീഷണിക്ക് വഴിപ്പെടില്ലെന്നും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഗാന്ധിയൻ മാർഗത്തിലൂടെ ഏതറ്റം വരെയും പോകാൻ മുസ്ലീ ലീഗ് തയ്യാറാണന്നും  കെ.എം ഷാജി പ്രഖ്യാപിച്ചു. 


വിവേചനത്തിനെതിരെ ഒന്നിച്ച് പോരാടുക എന്ന പ്രമേയവുമായി കാന്തപുരം മേഖല മുസ്ലിം ലീഗിന്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. 

അഷ്കർ ഫറോക്ക്, അഹമ്മദ് കുട്ടി ഉണ്ണികുളം, നാസർ എസ്റേററ്റ് മുക്ക്, സാജിദ് നടുവണ്ണൂർ  ഷാഹുൽ ഹമീദ്, സി.പി ബഷീർ, സി.പി കരിം മാസ്റ്റർ, ഷബീർ ഷംറാസ് എന്നിവർ സംസാരിച്ചു. ഫസൽ വാരിസ് സ്വാഗതവും കെ.കെ മുനീർ നന്ദിയും പറഞ്ഞു. 


നേരത്തെ നടന്ന ശക്തി പ്രകടനത്തിന് എ.പി.ഉസൈൻ മാസ്റ്റർ, മയങ്ങിൽ ലത്തീഫ്, കെ.വി ലത്തീഫ്, ഒ.വി. ഫസൽ, ഫസൽ എ.പി, ജമാൽ കെ, ഷബീർ പി.കെ.സി, എ.പി. രാഘവൻ,മന്‍സൂര്‍ അവേലത്ത്,സുല്‍ഫീക്കര്‍ ഇബ്രാഹിം നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right