Trending

കുണ്ടായി എ.എൽ.പി സ്കൂൾ വിദ്യാർഥികളുടെ നെൽക്കൃഷിയിൽ നൂറുമേനി

നരിക്കുനി: വിദ്യാർത്ഥികളിൽ കർഷക ബോധം വളർത്തുനത്തിനും വരും തലമുറക്ക് കൃഷിയുടെ ബാലപാഠം പഠിപ്പിച്ച് നൽകുന്നതിനും വേണ്ടി നെൽകൃഷിയുടെ നല്ല പാഠവുമായി കുണ്ടായി എ.എൽ.പി സ്ക്കൂൾ. കേരള സർക്കാർ കാർഷിക വികസന വകുപ്പിന്റെയും കർഷക ക്ഷേമ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ നരിക്കുനി കൃഷിഭവന്റെയും പാലങ്ങാട് പാടശേഖര സമിതിയുടെയും സഹായത്തോടെയാണ് പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടി സ്ക്കൂളിൽ ആരംഭിച്ചത്.
 

നാലു മാസം  മുമ്പ് കുണ്ടായി അൻപത് സെന്റ് വയലിൽ ഇറക്കിയ നെൽ കൃഷിയുടെ കൊയ്ത്ത്  ചേളന്നൂർ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ഒ.പി ശോഭന നെല്ല് കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. പാടത്ത് ബീരാൻ മാസ്റ്ററുടെ കൊയ്തുപാട്ടിനൊപ്പം വിദ്യാർത്ഥികളും നാട്ടുകാരും നെൽ കതിരുകൾ  കൊയ്തെടുത്തു. നരിക്കുനി കൃഷി അസിസ്റ്റന്റ് ഓഫീസർ  ഖാദർ നെൽ കൃഷിയുടെ അനിവാര്യത വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി.


പരിപാടിയിൽ നരിക്കുനി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വസന്തകുമാരി അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ നിഷ ചന്ദ്രൻ,  വേണുഗോപാൽ, ആമിന ടീച്ചർ, മറിയക്കുട്ടി,   സ്കൂൾ മാനേജർ ബഷീർ കുണ്ടായി, എ.ടി ജമാലുദ്ധീൻ, പി.ടി.എ പ്രസിഡന്റ്  വി.ആർ നാസർ,  എം.പി.ടി.എ പ്രസിഡന്റ് ഫാത്തിമത്തു റാഷിദ, പി ലത്തീഫ്, എ ഗദ്ദാഫി, കെ.വി അബ്ദുറഹ്മാൻകുട്ടി, ഖമറുന്നിസ, സക്കീന, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി മുഹമ്മദ്, നാട്ടിലെ കർഷക കാരണവർ അബ്ദുറഹിമാൻ, ആലി ഹാജി തുടങ്ങിയവർ സംസാരിച്ചു.

ഹെഡ്മാസ്റ്റർ കെ.കെ രാമചന്ദ്രൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ.ഇ ദയാനന്ദൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right