ദുബായ്: പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളുടെ ഒഴുക്കാണ് യുഎഇലേക്ക്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ കൂടി തുടങ്ങാനിരിക്കെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വരും ദിവസങ്ങളില്‍ വലിയ വര്‍ദ്ധനവുണ്ടാകും. 


ഈ സാഹചര്യത്തില്‍ യുഎഇയിലേക്ക് വിമാനം കയറുമ്പോള്‍ ലഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങളെക്കുറിച്ച് വലിയ ബോധവത്കരണമാണ് അധികൃതര്‍ ഇപ്പോള്‍ നടത്തുന്നത്.

1. എല്ലാ വിഭാഗങ്ങളിലുമുള്ള മയക്കുമരുന്നുകള്‍.ഹാഷിഷ്, കൊക്കെയ്‍ന്‍, ഹെറോയിന്‍, ഉറക്കഗുളികള്‍ എന്നിങ്ങനെയുള്ളവയ്ക്കെല്ലാം രാജ്യത്ത് വിലക്കുണ്ട്.

2. യുഎഇയില്‍ ഇറക്കുമതി ബഹിഷ്കരണമുള്ള രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ള സാധനങ്ങള്‍.

3.ഇസ്രയേലില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതും ഇസ്രയേലിന്റെ ട്രേഡ്‍മാര്‍ക്ക്, ലോഗോ എന്നിവ ഉള്ള സാധനങ്ങളും യുഎഇയില്‍ അനുവദനീയമല്ല.

4. ആനക്കൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ്.

5. ചൂതാട്ടത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും മെഷിനറികളും.

6. മൂന്ന് അടുക്കുകളുള്ള മത്സബന്ധന വലകള്‍.

7. കൊത്തുപണികള്‍, മുദ്രണങ്ങള്‍ കല്ലില്‍ തീര്‍ത്ത വസ്തുക്കള്‍, ശില്‍പങ്ങള്‍, പ്രതിമകള്‍.

8. ഉപയോഗിച്ചതോ റീകണ്ടീഷന്‍ ചെയ്തതോ ആയ ടയറുകള്‍.

9. റേഡ‍ിയേഷന്‍ മലനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍.

10. ഇസ്ലാമിക അധ്യാപനങ്ങള്‍ക്കോ മര്യാദകള്‍ക്കോ വിരുദ്ധമായതും അല്ലെങ്കില്‍ സദാചാര വിരുദ്ധമോ ആശയക്കുഴപ്പങ്ങള്‍ സൃഷിക്കുന്നതോ ആയ പുസ്തകങ്ങള്‍, അച്ചടിച്ച സാമഗ്രികള്‍, ഓയില്‍ പെയിന്റിങുകള്‍, ഫോട്ടോകള്‍, ചിത്രങ്ങള്‍, കാര്‍ഡുകള്‍, ബുക്കുകള്‍, മാഗസിനുകള്‍ തുടങ്ങിയവ.

11. യുഎഇ കസ്റ്റംസ് നിയമങ്ങള്‍ പ്രകാരമോ അല്ലെങ്കില്‍ രാജ്യത്തെ മറ്റേതെങ്കിലും നിയമങ്ങള്‍ പ്രകാരമോ രാജ്യത്ത് കൊണ്ടുവരാന്‍ വിലക്കുള്ള വസ്തുക്കള്‍.

12. കള്ളനോട്ടുകള്‍, വ്യാജ കറന്‍സികള്‍.

13. പാചകം ചെയ്തതും വീട്ടിലുണ്ടാക്കിയതുമായ ഭക്ഷണം.
ദുബായ്: പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളുടെ...

Read more at: https://www.asianetnews.com/pravasam/these-items-should-not-be-in-your-luggage-while-flying-to-uae-q30mrp?utm_source=ml&utm_medium=site&utm_campaign=related