പെരിന്തൽമണ്ണ: ഇന്ത്യാ രാജ്യത്ത് നിലനിന്നിരുന്ന സമാധാനാന്തരീക്ഷം തകർത്ത് ബഹുസ്വര സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ അപലപനീയവും ജനാധിപത്യ സംവിധാനത്തിന് നിരക്കാത്തതുമാണെന്നും വിദ്യാഭ്യാസ രംഗത്ത് ഉൾപെടെ രാജ്യം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് നയിക്കുമെന്നും സ്വാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. 

അൽബിർ കാലത്തിന്റെ ആവശ്യമാണ്. അധ്യാപികമാർ പ്രവാചകന്റെ അനന്തരാവകാശികളും സമൂഹത്തെ നേർ വഴിയിൽ നയിക്കേണ്ടവരുമാണ്. തങ്ങൾ പറഞ്ഞു. അൽബിർ അധ്യാപികമാർക്കായി പെരിന്തൽമണ്ണ എം. ഇ എ എഞ്ചിനീയറിങ്ങ് കോളേജിൽ ആരംഭിച്ച അഞ്ച് ദിവസത്തെ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
 


അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ കെ. പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.  ടെറ്റ് പരീക്ഷയിലെ ഉന്നത വിജയികൾക്ക് തങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. ജി. രമേശ്, ഹനീഷ് ബാബു, സി.കെ സുബൈർ സാഹിബ് എന്നിവർ പ്രസംഗിച്ചു.ഇസ്മായിൽ മുജദ്ദിദി സ്വാഗതവും  ഫൈസൽ ഹുദവി പരതക്കാട് നന്ദിയും പറഞ്ഞു. 

ശഫീഖ് മാസ്റ്റർ കത്തറമ്മൽ, താലിസ് മാസ്റ്റർ പുനൂർ, റശീദ് കൊടിയൂറ, എന്നിവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു.പരിശീലനം വെള്ളിയാഴ്ച സമാപിക്കും.