പൂനൂർ ഹൈസ്ക്കൂളിൽ എസ് പി സി അവധിക്കാല ക്യാമ്പ് സമാപിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 25 December 2019

പൂനൂർ ഹൈസ്ക്കൂളിൽ എസ് പി സി അവധിക്കാല ക്യാമ്പ് സമാപിച്ചു.

പൂനൂർ:  പൂനൂർ ഗവ. ഹൈസ്ക്കൂളിൽ എസ് പി സി ത്രിദിന അവധിക്കാല ക്യാമ്പ് സ്മൈൽ 2019 അവസാനിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ പ്രധാനാധ്യാപകൻ വി വി വിനോദ്, പി.ടി.എ. പ്രസിഡന്റ് എൻ. അജിത് കുമാർ, ശുക്കൂർ മങ്ങാട്, ഹസീന, എം.എസ് ഉൻമേഷ് എന്നിവർ സംസാരിച്ചു. നിരവധി പോലിസ് ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. Think innovative and positive എന്ന സന്ദേശമാണ് ക്യാമ്പ് നൽകിയത്. യോഗ, പരേഡ് വിവിധ ക്ലാസുകൾ, ചലച്ചിത്ര പ്രദർശനം, വിദഗ്ദ്ധരുടെ ക്ലാസുകൾ, പ്ലാസ്റ്റിക്കിൽ നിന്നും പൂക്കൾ നിർമ്മാണം എൽ ഇ ഡി ബൾബ് നിർമ്മാണം തുടങ്ങിയവയാൽ അംഗങ്ങൾക്ക് നവ്യാനുഭവമായി. 

വടകര റൂറൽ ഡി വൈ എസ്യും പിയും  എസ് പി സി അസി. നോഡൽ ഓഫിസറുമായ സന്തോഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷത വഹിച്ചു . 

ചടങ്ങിൽ ഡി ഐ സിനി, എ സി പി ഒ ഷൈനി, പോലിസ് ഉദ്യോഗസ്ഥരായ റിജേഷ്, ഗഫൂർ എന്നിവരും കേഡറ്റുകളായ നിരഞ്ജന, ശ്രീധനു, നൂർ മുഹമ്മദ് എന്നിവരും സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature