Trending

നുറ്റാണ്ടിലേ വലയ സൂര്യഗ്രഹണം കാണാൻ കച്ചേരിമുക്കിൽ അവസരം

കൊടുവള്ളി :സിൻസിയർ സൂര്യോൽസവം ഈ വരുന്ന ഡിസംബർ  26   വ്യാഴം രാവിലെ എട്ടു മണി  മുതൽ 12 വരേ ഈ നുറ്റാണ്ടിൽ ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെടുന്ന വലയ സൂര്യഗ്രഹണം കാണാൻ കച്ചേരിമുക്കിലെ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത്  സിൻസിയർ ലൈബ്രറി & റീഡിങ് റൂം കച്ചേരിമുക്ക് അവസരമൊരുക്കുന്നു.


ശാസ്ത്രജ്ഞരേ സംബന്ധിച്ച് പരീക്ഷണ ദിവസവും ,  പൊതുജങ്ങളെ സംബന്ധിച് ദൃക്ഷ്യ വിരുന്നുമാവും ഡിസംബർ 26 .  സൂര്യഗ്രഹണം സംബന്ധിച്ചുള്ള അന്ധവിശാസങ്ങൾ തുറന്നു കാട്ടാനും , ശാസ്ത്രവബോധം വളർത്താനുമുള്ള ഈ പരിപാടിയിലേക് നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു.         

കുടുതൽ വിവരങ്ങൾക്ക് 8589056272, 8113907892, 9847080830
Previous Post Next Post
3/TECH/col-right