ആരോപണങ്ങളില്‍ മനം മടുത്തു’; ജീവകാരുണ്യ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന്.ഫിറോസ് കുന്നംപറമ്പില്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 3 December 2019

ആരോപണങ്ങളില്‍ മനം മടുത്തു’; ജീവകാരുണ്യ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന്.ഫിറോസ് കുന്നംപറമ്പില്‍

ജീവകാരുണ്യ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഫിറോസ് ജീവകാരുണ്യ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.തുടര്‍ച്ചയായി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനം എടുത്തതെന്ന് ഫിറോസ് പറയുന്നു. 


തനിക്കൊരു കുടുംബം പോലും ഉണ്ടെന്ന് ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. സഹായം ചോദിച്ച് ഇനിയൊരു വീഡിയോയുമായി ഫിറോസ് കുന്നംപറമ്പില്‍ വരില്ലെന്ന് ഇന്ന് നടത്തിയ ലൈവിലൂടെ അദ്ദേഹം പറഞ്ഞു. 

ഓണ്‍ലൈനില്‍ രോഗികള്‍ക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി മുതല്‍ റോഡരികിലുള്ള പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണമടക്കമുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും, അത് തുടരുമെന്നും ഫിറോസ് അറിയിച്ചു. 

രോഗികള്‍ക്ക് വേണ്ടി ഇനി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തില്ലെന്നും അതിന് തന്റെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുകയില്ലെന്നും ഫിറോസ് പറഞ്ഞു. തനിക്കെതിരായ പരാതികളില്‍ നിയമനടപടികളുമായി ഇനിയും മുന്നോട്ട് പോകുമെന്നും ഫിറോസ് പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature