Trending

കാരുണ്യതീരം കാമ്പസിൽ ലോക ഭിന്നശേഷിദിനം പ്രദർശനം സംഘടിപ്പിച്ചു

ലോക ഭിന്നശേഷിദിനാചരണത്തിന്റെ ഭാഗമായി ഹെൽത്ത്കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കാരുണ്യതീരം കാമ്പസിൽ വെച്ച് ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്ന ശേഷി വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിൽപനയും പ്രദർശനവും സംഘടിപ്പിച്ചു.
               


കാരാട്ട് റസാഖ് MLA ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി രവീന്ദ്രൻ, വൈസ് പ്രസിഡണ്ട്  നിധീഷ് കല്ലുള്ളതോട്, പനങ്ങാട് പഞ്ചായത്ത് വൈ.പ്രസിഡണ്ട് ഉസ്മാൻ തലയാട്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഹക്കീം പുവ്വക്കോത്ത്, സി.കെ.എ.ഷമീർ ബാവ, ലത്തീഫ് കിനാലൂർ, രവീന്ദ്രൻ OK, ടി.എം.അബ്ദുൽ ഹക്കീം, സി.കെ.ലുംതാസ്, മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു.


കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ: ആയുർവേദ  ഡിസ്പൻസറിയുടെ കീഴിൽ കൈത്തിരി പദ്ധതിയുടെ പഞ്ചകർമ തെറാപ്പി യുണിറ്റ് ആരംഭിച്ചു

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ കാരുണ്യതീരം ക്യാമ്പസ്സിൽ വെച്ച്  കാരാട്ട് റസാഖ് എം.എൽ.എ  പഞ്ചകർമ തെറാപ്പി യൂണിറ്റിൻെറ ഉദ്ഘാടനം നിർവഹിച്ചു.

രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഭിന്നശേഷിക്കാർക്കുള്ള സമഗ്ര മാനസികാരോഗ്യ പദ്ധതിയായ കൈത്തിരിയുടെ ഭാഗമായി   കാരുണ്യതീരം ക്യാമ്പസ്സിലാണ് പഞ്ചകർമ്മ തെറാപ്പി യൂണിറ്റ് ആരംഭിച്ചത്. ഭിന്നശേഷിക്കാരായ ബാല്യ കൗമാരങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് കൈത്തിരി. കുട്ടികളിലെയും കൗമാരക്കാരിലെയും പഠന പെരുമാറ്റ വൈകല്യങ്ങളും ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, ഡൗൺസ് സിൻഡ്രോം, സെറിബ്രൽ പാൾസി തുടങ്ങിയ  ജനിതക രോഗങ്ങൾക്കും, വിഷാദ രോഗം, അമിത ദേഷ്യം, ഉത്കണ്ഠ, ഐ.ഇ.ഡി, തുടങ്ങിയുള്ള മാനസിക വിഷമതകൾ അനുഭവിക്കുന്നവർക്കും ഭിന്നശേഷിക്കാർക്കും ഒരു കൈത്താങ്ങായിക്കൊണ്ടാണ്  ഈ പദ്ധതി നടത്തിവരുന്നത്.
പദ്ധതി വഴി ആയുർവേദ ഔഷധങ്ങളോടൊപ്പം വിവിധ തെറാപ്പികളും യോഗയും നൽകിവരുന്നുണ്ട് . പഞ്ചകർമ്മ തെറാപ്പി യുണിറ്റ് തുടങ്ങുന്നത് വഴി കുട്ടികൾക്കായി എല്ലാ വിധ പഞ്ചകർമ ചികിത്സാ സൗകര്യവും ലഭ്യമാകും. അഭ്യംഗം, ധാര, ഉഴിച്ചിൽ, സ്റ്റീം ബാത്ത് തുടങ്ങി എല്ലാ കേരളീയ ചികിത്സാ സൗകര്യങ്ങളും എല്ലാ വിധ പഞ്ചകർമ ചികിത്സകളും ഇത്  വഴി ലഭ്യമാകും.

ഭിന്നശേഷിക്കാരുടെ  പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാനും  വേണ്ട സഹായം സ്വരൂപിപ്പിക്കുകയാണ് അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ, സാമൂഹ്യ ,സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിൽ അവർക്ക് ഉണ്ടാകേണ്ട നേട്ടങ്ങൾ ഏകോപിപ്പിച്ച് അവയെക്കുറിച്ച് അവബോധമുണ്ടാക്കുവാനുമാണ് കട്ടിപ്പാറ പഞ്ചായത്ത്‌ ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ: കെ പ്രവീൺ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട്,ജില്ലാ പഞ്ചായത്ത് മെമ്പർ നജീബ് കാന്തപുരം ,നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ.സുഗേഷ് കുമാർ ജി.എസ്, പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഉസ്മാൻ, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാന്മാരായ ബേബി ബാബു ,പി സി തോമസ് ,ബ്ലോക്ക് മെമ്പർ റംല ഒ കെ എം  കുഞ്ഞി, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ വി അബ്ദുൾ അസീസ്, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ ആർ രാജൻ, ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി കെ ഷമീർ ബാവ, ഹക്കീം പൂവ്വക്കോത്ത്, സി.പി നിസാർ, താര അബ്ദുറഹ്മാൻ ഹാജി, പ്രേംജി ജെയിംസ്, സലിം ജോർജ് ,ഷാൻ കട്ടിപ്പാറ ,

കെ ബി സെബാസ്റ്റ്യൻ, കരീം പുതുപ്പാടി, അമീർ മുഹമ്മദ് ഷാജി, ഡോ: രോഷ്ന ,ഡോ: ജാബിർ ,ഐ സി ഡി എസ് ഓഫീസർ ഷീജ വി.ടി, പ്രൊജക്ട് മെഡിക്കൽ ഓഫീസർ ഡോ: ഫസ്ന എൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right