Trending

ഉസ്താദ് ടി.അബ്ദുറഹിമാൻ കുട്ടി മുസ്ലിയാർ അനുസ്മരണം

കൊടുവള്ളി: ആവിലോറ വഴിക്കടവ് മഹല്ല് ജന:സെക്രട്ടറിയും നൂറുൽ ഇസ്ലാം മദ്റസ പ്രസിഡണ്ടുമായിരുന്ന ടി.അബ്ദുറഹിമാൻ കുട്ടി മുസ്ലിയാരെ വഴിക്കടവ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.പരിപാടി സ്ഥലം ഖാളിയും സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ കെ അബ്ദുൽ ബാരി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.


അമ്പത്തിരണ്ട് വർഷക്കാലം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയും മദ്റസയുടെ തുടക്കം മുതൽ മരണം വരെ  ജനറൽ സെക്രട്ടറിയായും ശേഷം പ്രസിഡണ്ടായും പ്രവർത്തിച്ചു. മഹല്ല് ശാക്തീകരണത്തിനും മഹല്ല് നിവാസികളുടെ ഉന്നമനത്തിനും അദ്ദേഹം അഹോരാത്രം  പരിശ്രമിച്ചു. 

മഹല്ല് പ്രസിഡണ്ട് എം.പി മുഹമ്മദ് ഹാജി അധ്യക്ഷനായി സ്ഥലം ഖത്തീബ് സലാഹുദ്ദീൻ ഫൈസി കാവന്നൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി കെ. മുഹമ്മദ് മാസ്റ്റർ, എം.പി.സി അബൂബക്കർ ഹാജി, എം.പി മുഹമ്മദ് മാസ്റ്റർ, കെ. ഹുസൈൻ മുസ്‌ലിയാർ എളേറ്റിൽ, എം.പി ഗഫൂർ മാസ്റ്റർ, കെ.കെ ഹുസൈൻ കരിമ്പാരകുണ്ടം, പി.എം സത്താർ, എം.പി.സി മുഹമ്മദ്, ടി. കുഞ്ഞാലി,എം.പി സുലൈമാൻ, പി.കെ സമദ് ഫൈസി, പി.എം ഷിഹാബ് അസ്ലമി, എം.പി നാസർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി .

മഹല്ല് സെക്രട്ടറി ഹാജി ടി.കെ ഹുസൈൻ മുസ്ലിയാർ സ്വാഗതവും ടി.എ നൗഫൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right