കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച  എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിലെ കലാപ്രതിഭകൾക്ക് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. വട്ടപ്പാട്ട്, അബിക് നാടകം, അറബിക് കഥാരചന, കന്നട പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിലാണ് വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കിയത്. 


വട്ടപ്പാട്ട് പരിശീലകൻ ബഷീർ പുറക്കാടിനെയും നാടക സംവിധായകൻ ഷാജർ താമരശ്ശേരിയേയും ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം റജ്ന കുറുക്കാംപൊയിൽ  അധ്യക്ഷത വഹിച്ചു. പി. ടി.എ പ്രസിഡണ്ട് എം.എ ഗഫൂർ ജേതാക്കൾക്ക് ഉപഹാരം സമ്മാനിച്ചു. 

ഒ.പി അബ്ദുറഹിമാൻ, ഗിരീഷ് വലിയപറമ്പ, സലീം നെച്ചോളി, സജ്ന കെ, ഷാനവാസ് പൂനൂർ, താജുദ്ധീൻ എളേറ്റിൽ,  ഇൻസാഫ് അബ്ദുൽ ഹമീദ്, പി.സി അബ്ദുൽ ഗഫൂർ  എന്നിവർ ആശംസകൾ നേർന്നു. 

ഹെഡ്മിസ്ട്രസ് പി.എം ബുഷ്റ സ്വാഗതവും യു. കെ അബദുൽ റഫീഖ് നന്ദിയും പറഞ്ഞു.