Trending

പൂനൂർ ഹൈസ്ക്കൂൾ SPC യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണം

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ SPC യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണവും "SPC ഒപ്പം " പരിപാടി ഉദ്ഘാടനവും നടന്നു.ചടങ്ങ് സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ്  ഇ വി. അബ്ബാസ്  ഉദ്ഘാടനം ചെയ്തു. 


ഭിന്നശേഷിക്കാരായ അധ്യാപകരേയും അനധ്യാപകരേയും വിദ്യാർത്ഥികളേയും ആദരിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന ഒപ്പം എന്ന പരിപാടി കൃഷി എഴുത്തുകാരനും  അധ്യാപകനുമായ സിറാജുദ്ദീൻ പന്നിക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. 

ജാഫർ സാദിഖ്,  എ വി, മുഹമ്മദ്, കെ. അബ്ദുൽ ലത്തീഫ്,  വിവിയൻ, കെ. നാസർ ഷിജിന, വിസ്മയ, ഷഹാന എന്നിവർ സംസാരിച്ചു.

കേഡറ്റ് ദീപക് ദേവ് സ്വാഗതവും കേഡറ്റ് നിഹാൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right