സംസ്ഥാന  അല്ലാമ ഇഖ്ബാൽ ഉർദു ടാലന്റ് ടെസ്റ്റിൽ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി മത്സരിച്ച  ഗവ. ഹയർസെക്കണ്ടറി സ്കൂൾ പൂനൂരിലെ ഫാത്തിമ റന വി.പി (SB1) പ്ളസ് വൺ വിഭാഗത്തിൽ ഒന്നാം സ്ഥാനവും,ജിഷാന ഇ.കെ  (SB2) പ്ളസ് ടു വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി പൂനൂരിൻെറ അഭിമാനമായി. 

ഫാത്തിമ റന
ജിഷാന

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിലെ താരമായി മാറിയ ഫാത്തിമ റന ജില്ലാ സ്കൂൾ കലോത്സവത്തിൽ കഥാരചനയിൽ രണ്ടാം സ്ഥാനവും,പ്രസംഗ മത്സരത്തിലും ഉപന്യാസരചനയിലും മൂന്നാം സ്ഥാനവും നേടിയിരുന്നു.പൂനൂർ ഹയർസെക്കൻഡറിസ്കൂളിലെ നൂർ ഉർദു ക്ളബ് കൺവീനർ കൂടിയാണ് ഫാത്തിമ റന.

ജിഷാന കവിതാരചനയിൽ ജില്ലയിലെ അഞ്ചാം സ്ഥാനക്കാരിയാണ്.