'ആസിഡ് ആക്രമണ ഭീഷണിയുണ്ട്, ആത്മഹത്യയുടെ വക്കിലാണ്';ലൈവില്‍ വന്ന് പൊട്ടിക്കരഞ്ഞ് അഞ്ജലി അമീര്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 5 December 2019

'ആസിഡ് ആക്രമണ ഭീഷണിയുണ്ട്, ആത്മഹത്യയുടെ വക്കിലാണ്';ലൈവില്‍ വന്ന് പൊട്ടിക്കരഞ്ഞ് അഞ്ജലി അമീര്‍

നടി അഞ്ജലി അമീറിനെതിരെ ആസിഡ് ആക്രമണ ഭീഷണി. ഫെയ്സ്ബുക്ക് ലൈവിലൂടെ അഞ്ജലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ യുവാവുമായി ലിവിങ് ടുഗെദര്‍ ബന്ധത്തിലായിരുന്നുവെന്നും മാനസികമായി അടുപ്പമില്ലായിരുന്നുവെങ്കിലും വളരെക്കാലമായി ഒന്നിച്ചു ജീവിക്കുകയായിരുന്നുവെന്നും നടി പറയുന്നു. എന്നാൽ ആ ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെ ആ വ്യക്തി ആസിഡ് ആക്രമണ ഭീഷണി ഉയർത്തിയിരിക്കുകയാണെന്നും അഞ്ജലി ആരോപിക്കുന്നു.നടിയുടെ വാക്കുകള്‍

https://www.facebook.com/anjali.ameer.39/videos/472568430040215/

'എനിക്കെതിരെ ഒരാള്‍ ആസിഡ് ഭീഷണിയുയര്‍ത്തിയെന്ന് ഞാന്‍ പോസ്റ്റ് ഇട്ടിരുന്നു. ചില സാഹചര്യങ്ങളില്‍ ഒരാളുമായി ഞാന്‍ ലിവിങ് ടുഗെതറിലായിരുന്നു. ചില പ്രശ്‌നങ്ങള്‍ക്കു ശേഷം ഇപ്പോള്‍ അയാള്‍ക്കൊപ്പം ജീവിക്കാന്‍ മാനസികമായി നല്ല ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അയാള്‍ക്കൊപ്പം ജീവിച്ചില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നെല്ലാമാണ് ഭീഷണി. ഞാന്‍ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 

എന്റെ ജീവിതത്തില്‍ ഇനിയെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതിനെല്ലാം പൂര്‍ണ ഉത്തരവാദിത്വം ആ വ്യക്തിയ്ക്കായിരിക്കും. നാലു ലക്ഷത്തോളം രൂപ ഇയാള്‍ എനിക്കു തരാനുണ്ട്. മനസുകൊണ്ട് അത്ര അടുപ്പമില്ലായിരുന്നെങ്കിലും ഞങ്ങള്‍ ഒരുവീട്ടില്‍ തന്നെയായിരുന്നു താമസം. കോളേജിലേക്ക് എന്നെ കൊണ്ടുപോകും. അവിടെയെത്തി, ഞാനിറങ്ങിയാല്‍ പോകില്ല. കോളേജിന്റെ പരിസരങ്ങളില്‍ തന്നെ കാണും. ഞാന്‍ എവിടെയൊക്കെ പോവുന്നുണ്ട് എന്നറിയാന്‍. ഞാനാരുമായി ഫോണില്‍ സംസാരിച്ചാലും കോളേജില്‍ അയാള്‍ ഏര്‍പ്പാടാക്കിയ ശിങ്കിടികളെ വിളിച്ച് പറഞ്ഞ് അവരെയൊക്കെ ഭീഷണിപ്പെടുത്തും.

ഒന്നരവര്‍ഷമായി അയാള്‍ക്ക് ജോലിയില്ല. ഞാന്‍ ജോലി ചെയ്തുണ്ടാക്കുന്ന കാശുമുഴുവന്‍ ഇയാള്‍ക്ക് കൊടുക്കേണ്ടിയും വരുന്നു. വളരെക്കാലമായി ഞാന്‍ പറയുന്നു. എനിക്കു നിങ്ങളോടു പ്രണയമില്ല. എന്നാലും കൈയും കാലും പിടിച്ച് പിന്നാലെ കൂടും. അച്ഛനോ അമ്മയോ ആരുമില്ലാത്തതാണ് അയാള്‍ മുതലെടുക്കുന്നത്‌. ആത്മഹത്യയുടെ വക്കിലാണ്. മാനസികമായും ശാരീരികമായും അത്രയും തളര്‍ന്നിരിക്കുകയാണ്. എന്തെങ്കിലും പറ്റിയാല്‍ തന്നെ ആരുമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ ഇങ്ങനെ തുറന്നു പറയുന്നത് മോശമാണെന്നറിയാം. അത്ര നിവൃത്തികേടുകൊണ്ടാണ് ലൈവില്‍ വരുന്നത്.' കരഞ്ഞുകൊണ്ട് അഞ്ജലി പറഞ്ഞു.

'അനീസ് വി സി എന്നാണ് അയാളുടെ പേര്. കൊടുവള്ളി സ്വദേശിയാണ്.' ആസിഡ് ഭീഷണി മുഴക്കിയ വ്യക്തിയുടെ മാതാപിതാക്കളുടെ പേരുകളും അഞ്ജലി ലൈവിൽ വെളിപ്പെടുത്തിയിട്ടുണ്ട്.  'എന്നെയൊന്ന് ഒഴിവാക്കിത്തന്നാല്‍ മതി. എവിടെയെങ്കിലും പോയി വീടെടുത്തു താമസിച്ചോളാം.'  കരഞ്ഞപേക്ഷിച്ച്  ലൈവിൽ അഞ്ജലി പറഞ്ഞു.

Cts:  https://www.mathrubhumi.com/movies-music/news/anjali-ameer-facebook-live-acid-attack-threat-on-the-verge-of-suicide-1.4334525

No comments:

Post a Comment

Post Bottom Ad

Nature