Trending

യെല്ലോ ലൈൻ കാമ്പയിൻ

പൂനൂർ: പുനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ യെല്ലോ ലൈൻ കാമ്പയിൻ സംഘടിപ്പിച്ചു. 


അസംബ്ലി, ബോധവൽക്കരണ പ്രഭാഷണം, പുഷ്അപ്പ് ചാലഞ്ച് എന്നിവ നടത്തി. പ്രധാനാധ്യാപകൻ വി. വി വിനോദ് ഉദ്ഘാടനം ചെയ്തു. 


ഹെൽത്ത് ഇൻസ്പെക്ടർ പങ്കജവല്ലി, കെ.എം.സജീവൻ, കെ. കെ പ്രവീൺ , രമാദേവി, മുജീബ്, ഇ വി അബ്ബാസ്, സ്നേഹ എസ്. കുമാർ,  കെ. അബ്ദുസ്സലീം എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right