മടവൂർ:പാഠങ്ങൾ മാത്രം  പഠിക്കുകയും പരീക്ഷാവിജയം മാത്രം ലക്ഷ്യമായി കാണുന്ന ഇന്നത്തെ കുട്ടികൾക്ക് പാo പുസ്തകത്തിനപുറത്ത് വിശാലമായ അറിവു സമ്പാദനത്തിന്റെ രീതികൾ സുപരിചിതമാവും വിധം ശാസ്ത്ര പഠനം വികസിപ്പിക്കാൻ സബ് ജില്ലാ ശാസ്ത്ര സംഗമം നടന്നു.രണ്ട് ദിവസങ്ങളിൽ നടക്കുന്ന കൊടുവള്ളി സബ് ജില്ലാ ശാസ്ത്ര സംഗമം മടവൂർ എ യു പി സ്കൂളിൽ നടക്കുന്നു. 


സ്കൂളുകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, പ്രവൃത്തി പരിചയ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് ശാസ്ത്ര രംഗം എന്ന പേരിൽ ഒരു പ്രവർത്തന പദ്ധതി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിക്കുകയായിരുന്നു.


കൊടുവള്ളി സബ് ജില്ലാ ശാസ്ത്ര രംഗം വേദിയുടെ ആഭിമുഖ്യത്തിൽ മടവൂർ എ യു പി സ്കൂളിൽ നടന്ന '"ശാസ്ത്ര ശിൽപശാല" ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഓഫീസർ വി മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വി മെഹറലി ശാസ്ത്ര പ്രഭാഷണം നടത്തി.


വാർഡ് മെമ്പർ സാബിറ മൊടയാനി ,പിടിഎ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ, കോഡിനേഷൻ കമ്മറ്റി ചെയർമാൻ അബ്ദുൽ ലത്തീഫ് ,കൺവീനർ ടി സുനിൽകുമാർ, സബ് ജില്ലാ കൺവീനർമാരായ അബ്ദുറഹ്മാൻ, ഹരിദാസൻ, ഹിഫ്സു റഹ് മാൻ, റമീസ് ,എന്നിവർ സംസാരിച്ചു. 

സ്കൂൾ  പ്രധാനധ്യാപകൻ എം അബദുൽ അസീസ്  സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ വിനോദ് കുമാർ നന്ദിയും പറഞ്ഞു.