Trending

സെൽഫ് ഡിഫൻസ് പരിശീലനം സംഘടിപ്പിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ SPC യൂണിറ്റിന്റെയും കോഴിക്കോട് റൂറൽ വനിതാ സെല്ലിന്റേയും ബാലുശ്ശേരി പോലിസ് സ്റ്റേഷന്റെയും ആഭി മുഖ്യത്തിൽ പെൺകുട്ടകൾക്കായി സെൽഫ് ഡിഫൻസ് പരിശീലനം സംഘടിപ്പിച്ചു. 


പരിപാടി ബാലുശ്ശേരി സബ് ഇൻസ്പെക്ടർ പ്രജീഷ് ഉദ്ഘാടനം ചെയ്തു പ്രഥമാധ്യാപകൻ വി.വി വിനോദ് അധ്യക്ഷത വഹിച്ചു.നിരവധി പോലിസ് ഉദ്യോഗസ്ഥരും രക്ഷകർത്താക്കളും അധ്യാപകരും പങ്കെടുത്തു.

സ്കൂൾ CPO ഉന്മേഷ് എം. എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.പരിശീലനം ഇന്നും തുടരും.
Previous Post Next Post
3/TECH/col-right