Trending

ഭൂമിത്ര സേന ക്ലബ്ബിന് പൂർവ്വവിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത സിംഗപ്പൂർ യെല്ലോ ബാംബൂ

പൂനൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ ഭൂമിത്ര സേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2009 സയൻസ് ബാച്ച്  പൂർവ്വവിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത സിംഗപ്പൂർ യെല്ലോ ബാംബൂ  ജില്ലാ പഞ്ചായത്ത്‌ അംഗം വി.ഷക്കീല ടീച്ചർ സ്കൂൾ ജൈവ വൈവിധ്യ ഉദ്യാനത്തിൽ പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിൽ നട്ടുപിടിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.  


കാലാവസ്ഥവ്യതിയാനം തടയുന്നതിനും, മണ്ണൊലിപ്പ് ഇല്ലാതിരിക്കുന്നതിനും ഏറ്റവും അനുയോജ്യമായ സസ്യാവരണമാണ് മുളകൾ എന്ന് ചടങ്ങിൽ സംസാരിച്ച അധ്യാപക അവാർഡ് ജേതാവും ഭൂമിത്ര സേന ഫാക്കൽറ്റിയുമായ  പി. രാമചന്ദ്രൻ മാസ്റ്റർ പറഞ്ഞു. 

സ്കൂൾ ക്യാമ്പസിൽ മുളയുടെ വെവിധ്യങ്ങൾ വെച്ചുപിടിപ്പിക്കുന്ന പ്രോജക്ടിന്റെ ഭാഗമായുള്ള പരിപാടിനടന്നുവരികയാണ്. പി ടി എ വൈസ് പ്രസിഡന്റ്‌ സി. അബ്‌ദുൾ ഷുക്കൂർ, പ്രിൻസിപ്പൽ റെന്നി ജോർജ്, എൻ എസ് എസ് കോഓർഡിനേറ്റർ പി. വി. നൗഷാദ്, സ്കൗട്ട്  ആൻറ് ഗൈഡ്സ് കോഓർഡിനേറ്റർ എ. ബിവിഷ, യു. ലീന പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർ ജോബി, ജാസിൽ, ജംസീർ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right