Trending

SKSSF പുല്ലാളൂർ ക്ലസ്റ്റർ സർഗലയം; ഡിസംബർ 7 നു എരവന്നൂരിൽ

പുല്ലാളൂർ:എസ്.കെ.എസ്.എസ്.എഫ് പുല്ലാളൂർ ക്ലസ്റ്റർ സർഗലയം ഡിസംബർ 7 ശനിയാഴ്ച എരവന്നൂരിൽ വെച്ച് നടക്കും. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി സംഗമം ഉദ്ഘാടനം ചെയ്യും.72 ഇനങ്ങളിലായി ജൂനിയർ,സബ്ജൂനിയർ,സീനിയർ,സൂപ്പർ സീനിയർ വിഭാഗങ്ങളിലായി നൂറിലധികം പ്രതിഭകൾ മത്സരത്തിൽ മാറ്റുരക്കും.
           


പരിപാടിയുടെ വിജയത്തിനായി എരവന്നൂർ മഅ്‌ദനുൽ ഉലൂം സെക്കന്ററിമദ്‌റസയിൽ സംഘടിപ്പിച്ച സ്വാഗതസംഘം യോഗത്തിൽ രക്ഷാധികരികളായി എരവന്നൂർ മഹല്ല് ജമാഅത്ത് പ്രസിഡന്റ് എം.ഖാസിം മുസ്‌ലിയാർ,ജനറൽ സെക്രട്ടറി ഒ.അബ്ദുറഹിമാൻ ഹാജി,ഇപി അബ്ദുറഹിമാൻ ഹാജി എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുൽ അസീസ് കെ.എം (ചെയർമാൻ),യു.പി മുഹമ്മദ്,റഫീഖ് പുല്ലാളൂർ (വൈസ് ചെയർമാൻമാർ) മുഹമ്മദ് റിയാസ് കെ (ജനറൽ കൺവീണർ),ജൗഹർ,ഇർഷാദ്(ജോയിന്റ് കൺവീനർമാർ)സൻസിദ് മച്ചക്കുളം(ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.

സംഗമത്തിൽ ക്ലസ്റ്റർ പ്രസിഡന്റ് സഹീൻ അരീച്ചോല അധ്യക്ഷത വഹിച്ചു.ഷൗക്കത്ത് തച്ചേരി,ടി.എം ഉസൈൻ,എൻ.സി അബ്ദുസ്സലാം,നവാസ് ഇല്ലത്ത്,ഇർഫാദ്,ഫായിസ്,റസിൻ,ശരീഫ്,അബ്ദുറഹിമാൻ കെ.സി തുടങ്ങിയവർ സംസാരിച്ചു.ക്ലസ്റ്റർ ജനറൽ സെക്രട്ടറി സൻസിദ് സ്വാഗതവും മുഹമ്മദ് റിയാസ് കെ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right