Trending

സംസ്ഥാന കലോത്സവം കോഴിക്കോടിന്റെ ഒപ്പന ടീം ചക്കാലക്കൽ എച് .എസ്സ് .എസ്സ്

കോഴിക്കോട്:സംസ്ഥാന സ്‌കൂൾ കലാമേളയിലെ ഗ്ലാമർ ഇനമായ ഹയർ സെക്കണ്ടറി വിഭാഗം ഒപ്പന മത്സരത്തിൽ ചക്കാലക്കൽ ഹയർ  സെക്കണ്ടറി സ്‌കൂൾ മിന്നും പ്രകടനം കാഴ്ച വെച്ചു.കൊടുവള്ളി സബ് ജില്ലാ തലത്തിലും കോഴിക്കോട് ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടിയാണ് ഈ വിദ്യാലയം സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.സംസ്ഥാന കലാമേളയിൽ മികച്ച ടീമായി ചക്കാലക്കൽ എച്.എസ്സ് .എസ്സ് തെരഞ്ഞെടുക്കപ്പെട്ടു.


നബി തങ്ങളെ ചെറുപ്പം മുതൽ ഹലീമ ബീവി പോറ്റി വളർത്തുകയും ഖദീജ ബീവിയുമായുള്ള കല്യാണവുമാണ് ഹസ്സൻ നെടിയനാട് ന്റെ വരി കളിലൂടെ വിവരിച്ചതും വിദ്യാർഥികൾ പാടി കളിച്ചതും. കലാ രംഗത്തു തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച മുഹമ്മദ് കൂത്താളിയാണ് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളി ന്റെ ഒപ്പന പരിശീലിപ്പിച്ചത് .ഇദ്ദേഹം മാപ്പിള കലാ സ്റ്റേറ്റ് പരിശീലക സംഘഅംഗമാണ്.

മുഹമ്മദ് കൂത്താളി

ഇത് രണ്ടാം തവണ യാണ് സംസ്ഥാന സ്‌കൂൾ മത്സരത്തിൽ ഈ വിദ്യാലയത്തിനെ പങ്കെടുപ്പിക്കുന്നത്. 'ബി' സോൺ  കലോത്സവം ,സംസ്ഥാന പാരലൽ കോളേജ് കലോത്സവം,കുടുംബശ്രീ കലോത്സവങ്ങളിലെയും വിജയികളെ പരിശീലിപ്പിച്ചിട്ടുണ്ട്.

Previous Post Next Post
3/TECH/col-right