ആരാമ്പ്രം: ദാറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ SKSBV യുടെ കീഴിൽ  മൺമറഞ്ഞുപോയ സമസ്ത നേതാക്കളെ അനുസ്മരിക്കുകയും പ്രാർത്ഥന ദിനം ആചരിക്കുകയും ചെയ്തു.


മദ്‌റസാ പ്രസിഡന്റ് പി കെ   മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ മടവൂർ ഹംസ സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിവാടിയിൽ മുഹമ്മദ് ഫൈസി  അനുസ്മരണ പ്രഭാഷണം നടത്തി.


KC അബ്ദുറഹ്മാൻ  മുസ്‌ലിയാർ ദുആക്ക് നേതൃത്വം നൽകി.മിസ്ബാഹ് അശ്അരി, അനീസ് മുജ്തബ സംസാരിച്ചു. സദർ മുഅല്ലിം അസീസ് ഫൈസി സ്വാഗതവും, രിസാൽ നന്ദിയും പറഞ്ഞു.