Trending

വിദ്യാര്‍ഥിനിയുടെ മരണം: കുറ്റക്കാരെ പുറത്താക്കുന്നതുവരെ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറില്ലെന്ന്

സുല്‍ത്താന്‍ ബത്തേരി: സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരെ പുറത്താക്കുന്നതുവരെ വിദ്യാര്‍ഥികളാരും ക്ലാസില്‍ കയറില്ലെന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനി നിദ ഫാത്തിമ. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈംടൈം പരിപാടിയിലാണ് നിദ ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ അധ്യാപകന്‍ ഇനി ആ സ്‌കൂളില്‍ വരരുതെന്നും ഒരു സ്‌കൂളിലും പഠിപ്പിക്കാന്‍ പാടില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു. കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോവണമെന്ന ലീന എന്ന അധ്യാപികയുടെ ആവശ്യം അധ്യാപകന്‍ കേട്ടില്ല. മാതാപിതാക്കള്‍ വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടിയെ അഞ്ച് മിനിറ്റിനകം ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് പ്രധാനാധ്യാപകന്‍ പറഞ്ഞത്. നുണ പറയുന്ന അധ്യാപകരെ തങ്ങള്‍ക്ക് വേണ്ട. ഈ പ്രശ്‌നത്തിന് പൂര്‍ണമായ പരിഹാരം വേണം. ഒരു കുട്ടിക്ക് തലവേദന വന്നാല്‍ പോലും ആശുപത്രിയില്‍ കൊണ്ടുപോവണം. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമേ രക്ഷിതാക്കളെ വിളിക്കാവൂ എന്നും നിദ ആവശ്യപ്പെട്ടു.

ആവർത്തിക്കരുത്, ഇനിയൊരിക്കലും

'അവള്‍ക്ക് പ്രശസ്തയാവാന്‍ ഇഷ്ടായിരുന്നു...അവളിപ്പോ നാട് മുഴുവന്‍ അറിയപ്പെടുന്നുണ്ട് . എന്നാൽ എന്റെ കുട്ടി ഇതൊന്നും അറിയുന്നില്ലല്ലോ...ല്ലേ...'

പാമ്പുകടിയേറ്റ് മരിച്ച ഒമ്പതുവയസ്സുകാരി ഷെഹ് ലയുടെ മാതൃസഹോദരിയും എന്റെ കൂട്ടുകാരിയുമായ ഫസ്‌ന തോളില്‍ തലചായ്ച്ച് പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആശ്വസിപ്പിക്കാന്‍ ചെന്ന ഞാനും കൂട്ടുകാരി ലൈലയും അറിയാതെ കരഞ്ഞുപോയി. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും.. അവള്‍ക്ക് നഷ്ടമായത് 'പച്ചനെ' എന്ന് വിളിച്ച് അവളോട് അടികൂടുന്ന, അവളെ സ്‌നേഹിച്ചു കൊല്ലുന്ന അവളുടെ സ്വന്തം വാവയെ ആണ്.. അവളുടെ മോള്‍ ഞങ്ങടെ മോളാണ്..

ശരീരം കുളിപ്പിച്ച് കിടത്തുമ്പോള്‍ മുടി കെട്ടിക്കൊടുത്ത് കുഞ്ഞിന്റെ ഉമ്മ പറഞ്ഞുവത്രേ.. 'രാവിലെ മുടി കെട്ടിക്കൊടുക്കാന്‍ പറഞ്ഞപ്പോ ഇത്രേം വലുതായി ലേ, ഇനി ഒറ്റയ്ക്ക് കെട്ടിക്കോ എന്നാ ഞാന്‍ അവളോട് പറഞ്ഞത്.. ഇപ്പൊ എന്റെ മോള്‍ക്ക് ഞാന്‍ മുടി കെട്ടിക്കൊടുക്കുമ്പോള്‍ അവളിത് അറിയുന്നുപോലും ഇല്ലല്ലോ പടച്ചോനെ'..

ഇതൊക്കെ ഒരു ചെറിയ അശ്രദ്ധയുടെ ഫലം എന്നുകൂടി ആവുമ്പോള്‍ താങ്ങാന്‍ ആവുന്നില്ല. കുഞ്ഞ് ഒന്നുറക്കെ കരഞ്ഞാല്‍ ആളി പോവുന്ന ഹൃദയം ഉള്ളവരല്ലെ നമ്മള്‍.. വേദന കടിച്ചു പിടിച്ച് ആസ്പത്രിയില്‍ എത്തിക്കാന്‍ പറഞ്ഞിട്ടും ഉപ്പ വരും വരെ കാത്തിരിക്കാന്‍ തോന്നിയ അധ്യാപകര്‍, കൃത്യമായി മരുന്ന് നല്‍കാതിരുന്ന ഹോസ്പിറ്റലില്‍ അധികാരികള്‍... നഷ്ടപ്പെടുത്തിയത് ഒരു കുഞ്ഞു ജീവനാണ്.. ഫസ്‌നയുടെ ആറ് മാസം മുമ്പ് മരിച്ച ഉമ്മയുടെ ഓര്‍മകള്‍ മനസ്സില്‍ നിറഞ്ഞ വേദനയായി അവശേഷിക്കുമ്പൊഴാണ് കുഞ്ഞുമോളുടെയും പോക്ക്.. അവളുടെ ബന്ധുക്കളുടെയും കൂട്ടുകാരികളുടെയും നാട്ടുകാരുടെയും വേദന കണ്ടുനിന്നത് എങ്ങനെയെന്ന് അറിയില്ല..

''ഓള് കുറെ പ്രാവശ്യം പറഞ്ഞതാ, എന്തോ കടിച്ചു, വയ്യാതാവുന്ന്ണ്ട് ന്ന്. കുറച്ച് കഴിഞ്ഞ് ടീച്ചര്‍ പുറത്തേക്ക് വിളിച്ച്‌കൊണ്ടോയി. പിന്നെ വേറെ കുറെ ടീച്ചര്‍മാരും വന്നു. വെള്ളംകൊണ്ട് കാല് കഴുകി. ന്നിട്ടും ചോര വരുന്നുണ്ടായിരുന്ന്. പാമ്പ് കടിച്ച് ന്ന് പറഞ്ഞിട്ട് ആദ്യം കാലില് കെട്ടു കെട്ടി. പിന്നെ അത് അഴിച്ച് കളഞ്ഞ്. പിന്നെ ഓളെ ഉപ്പ വന്നിട്ട് ക്ലാസില്‌പോയി പൊത്ത് കണ്ടേനേഷാണ് ആസ്പത്രിയിലേക്ക് കൊണ്ടോയത്. ഇല്ലെങ്കില് ഓള്‌ക്കൊന്നും പറ്റൂലായിരുന്ന്' സ്വന്തം അമ്മാവന്റെ മകള്‍, ക്ലാസില് എപ്പോഴും തൊട്ടടുത്ത് ചേര്‍ന്നിരിക്കുന്നവള്‍, എന്തിനും കൂടെ ഉള്ളവള്‍.. പ്രിയ കൂട്ടുകാരിയുടെ മരണത്തിന്റെ ഗൗരവം അറിഞ്ഞിട്ടാവില്ല നെസ്ല ഇതൊക്കെ പറഞ്ഞത്. 'ഓളെ കാല് കറുത്ത നിറത്തിലാവുന്നത് ഞങ്ങള് കണ്ടതാ. ടീച്ചര്‍മാരോട് പറയുകേം ചെയ്തു. ഓരാരും കാര്യായി എടുത്തില്ല.' ഇന്നലെ വരെ ഊണിലും ഉറക്കത്തിലും എന്നപോലെ ഷെഹ് ലയുടെ നിഴലായി കൂടെയുണ്ടായിരുന്ന ഒമ്പതുവയസ്സുകാരി ഇതുപറയുമ്പോള് കണ്ണ് നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.

മലയാളം ക്ലാസില് ഇരിക്കുമ്പോഴാണ് ഷെഹ് ല പെട്ടന്ന് പുളഞ്ഞതെന്ന് നെസ് ല പറഞ്ഞു. ഒറ്റക്കരച്ചിലോടെ ഞെട്ടി എണീറ്റ് കാലില് എന്തോ കടിച്ചെന്ന് പറഞ്ഞു കരയുകയായിരുന്നു. 'ടീച്ചറെ, ഓളെ കാലില് എന്തോ കടിച്ച്, ചോര വര്ണ് ണ്ട്' എന്ന് തൊട്ടുമുന്നിലിരുന്ന ആണ്‍കുട്ടിയും വിളിച്ചുപറഞ്ഞിരുന്നു.

ഷെഹ് ല ക്ലാസില്‍ കാല്‍ വെച്ചതിനുതാഴെ നിലത്ത് ഒരു മാളമുണ്ടായിരുന്നു. പാമ്പാണ് കടിച്ചതെന്ന് കുട്ടികളിൽ പലരും പറയുന്നുമുണ്ടായിരുന്നു. കാലിൽ വ്യക്തമായി രണ്ടു പാടുകൾ കണ്ടിട്ടും അത് സിമന്റിൽ തട്ടി പൊട്ടിയതാണെന്നും ആണി കൊണ്ടതാണെന്നും മറ്റുമുള്ള നിഗമനത്തിൽ അധ്യാപകലർ  എത്തിയത് എന്തുകൊണ്ടാണെന്ന് കുട്ടിയുടെ ഉമ്മയും ചോദിക്കുന്നു.

അഭിഭാഷകനായ ഉപ്പ കോടതിയിൽ നിന്നെത്തുന്നതുവരെ കുട്ടിയെ സ്‌കൂളിൽ നിർത്തുകയായിരുന്നു. അതിനുശേഷം സ്വകാര്യ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടത്തെ ഡോക്ടര്‍ ചികിത്സിക്കാന്‍ പേടിച്ചു. അവിടുന്ന് താലൂക്ക് ആസ്പത്രിയിലേക്ക് പോകുംവഴി മോള്‍ ഉമ്മയെ വിളിച്ച് പറഞ്ഞു, 'ഉമ്മാ, എനിക്ക് ഒന്നുല്ല, ഉപ്പാന്റെ കൂടെ ആസ്പത്രീല് പോയിട്ട് വരാ'.

'ഈ സർക്കാർ സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂമിലും രണ്ടാം ഭാഷ പഠിക്കുന്ന പൊട്ടിയ സിമന്റ് തറയിലും ചവിട്ടണമെങ്കിൽ സ്‌കൂൾ ഷൂ ഊരിവെക്കണമെന്നാണ് ഈ സ്‌കൂളിലെ ചട്ടം. അതനുസരിച്ചാണ് ചെരിപ്പിടാതെ കുട്ടി ക്ലാസിൽ ഇരുന്നത്. അധ്യാപകര്‍ക്ക് ചെരിപ്പിടാം. ക്ലാസ് അടിച്ചുവൃത്തിയാക്കുന്നത് കുട്ടികൾ  തന്നെയണ്.

മൂത്രപ്പുര വൃത്തിയാക്കാന്‍പോലും ഒരാളില്ല. നാലാം ക്ലാസിൽ പാമ്പുകടിച്ചാൽ ചെയ്യേണ്ടതിനെക്കുറിച്ച് പഠിക്കാനുണ്ട്. അത് പഠിപ്പിച്ചവർക്കു പോലും അതിനെക്കുറിച്ച് അറിയില്ലെങ്കിൽ പിന്നെന്ത് അധ്യാപനം. ഇനിയൊരിക്കലും ഒരു കുട്ടിക്കും ഇത് സംഭവിക്കാതിരിക്കാന്‍ നടപടിയുണ്ടാവണം' രോഷവും കരച്ചിലുമടക്കിപ്പിടിച്ച് ചില രക്ഷിതാക്കള്‍ പറഞ്ഞു.

സ്‌കൂളിൽ മിടുക്കിയും അല്പം വികൃതിയുമായിരുന്ന ഷെഹ് ലയെ അറിയാത്തവൽ കുറവാണ്. അവസാനമായി ഒരുനോട്ടം കാണാൻ വന്ന കുഞ്ഞുങ്ങൾ വിതുമ്പുന്നതും കലങ്ങിമറിഞ്ഞ മനസ്സുമായി തിരിച്ചുപോകുന്നതും....

ഷെഹ്‌ലയുടെ മരണം: മൂന്ന് അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു

കല്പറ്റ: സുൽത്താൻ ബത്തേരി സർവജന സ്കൂൾ വിദ്യാർഥി ഷെഹ്ല പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കും ഡോക്ടർക്കു മെതിരെ പോലീസ് കേസെടുത്തു. സർവജന സ്കൂളിലെ പ്രിൻസിപ്പൽ കരുണാകരൻ, വൈസ് പ്രിൻസിപ്പൽ മോഹനൻ, അധ്യാപകൻ ഷജിൽ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ എന്നിവർക്കെതിരെയാണ് മന:പൂർവമല്ലാ ത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തത്.

ഷെഹ്ലയുടെ മരണത്തിൽ അധ്യാപകർക്കെതി രെയും ഡോക്ടർക്കെതിരെയും നടപടി സ്വീകരി ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാ ര്യം ഉന്നയിച്ച് വിവിധ യുവജന,വിദ്യാർഥി സംഘ ടനകൾ വെള്ളിയാഴ്ച പ്രതിഷേധവും സംഘടിപ്പി ച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കൾക്ക് പരാതി യില്ലാത്തതിനാലാണ് കേസെടുക്കാൻ വൈകുന്ന തെന്നായിരുന്നു പോലീസ് ഇതുവരെ നൽകിയി രുന്ന വിശദീകരണം.

എന്നാൽ വെള്ളിയാഴ്ച വൈകീട്ടോടെ സ്പെഷ്യ ൽ ബ്രാഞ്ച് ഡിവൈഎസ്പി ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി യതോടെയാണ് നാലുപേർക്കെതിരെ സുൽത്താ ൻ ബത്തേരി പോലീസ് സ്വമേധയാ കേസ് രജിസ് റ്റർ ചെയ്തത്. ബുധനാഴ്ചയാണ് സർവജന സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥി ഷെഹ്ലയ്ക്ക് ക്ലാസ്മുറിയിൽ വച്ച് പാമ്പുകടിയേറ്റത്. അധ്യാപകരുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം ചികിത്സ വൈകുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. 


സ്കൂ​ളുകൾ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കാൻ നിർദേശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സ​​​ർ​​​വ​​​ജ​​​ന വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ഷ​​​ഹ​​​ല ഷെ​​​റീ​​​ൻ പാ​​​ന്പുക​​​ടി​​​യേ​​​റ്റു മ​​​രി​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളും പ​​​രി​​​സ​​​ര​​​വും വൃ​​​ത്തി​​​യാ​​ക്കാ​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കി ഡി​​​സം​​​ബ​​​ർ 10ന് ​​​നാ​​​ലി​​​ന​​​കം വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണം.

എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളി​​​ലും 30ന​​​കം പി​​​ടി​​​എ മീ​​​റ്റിം​​​ഗ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്ക​​ണം. വ​​​യ​​​നാ​​​ട്ടി​​​ലേ​​​തു​​​പോ​​​ലെ​​​യു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ മു​​​ൻ​​​ക​​​രു​​​ത​​​ല​​​ക​​​ൾ എ​​​ടു​​​ക്കും. ക്ലാ​​​സ് പി​​​ടി​​​എ​​​ക​​​ൾ ചേ​​​രാ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

പാ​​​ഴ്ചെടി​​​ക​​​ളും പ​​​ട​​​ർ​​​പ്പു​​​ക​​​ളും വെ​​​ട്ടി​​​മാ​​​റ്റി സ്കൂ​​​ളും പ​​​രി​​​സ​​​ര​​​വും വൃ​​​ത്തി​​​യാ​​​യി സൂ​​​ക്ഷി​​​ക്ക​​ണം. ഇ​​തു പ​​രി​​പാ​​ലി​​ക്കാ​​ൻ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും ത​​​ദ്ദേ​​​ശ​​​ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യും കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ചു ന​​​ട​​​പ​​​ടി​​യെ​​ടു​​ക്ക​​​ണം. ക്ലാ​​​സ്മു​​​റി​​​ക​​​ൾ, ചു​​​റ്റു​​​മ​​​തി​​​ലു​​​ക​​​ൾ, ശു​​​ചി​​​മു​​​റി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ദ്വാ​​​ര​​​ങ്ങ​​​ളോ വി​​​ള്ള​​​ലു​​​ക​​​ളോ ഉ​​​ണ്ടെ ങ്കി​​​ൽ ഡി​​​സം​​​ബ​​​ർ അ​​​ഞ്ചി​​​ന​​​കം അ​​​ട​​​ച്ച് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ത്ത് കൂ​​​ട്ടി​​​യി​​​ട്ടി​​​ട്ടു​​​ള്ള പാ​​​ഴ്‌വസ്തു​​​ക്ക​​​ൾ ഉ​​​ട​​​ൻ നീ​​​ക്ക​​ണം. ശു​​​ചി​​​മു​​​റി​​​ക​​​ളിൽ സ്വാ​​​ഭാ​​​വി​​​ക ​വെ​​​ളി​​​ച്ചം ഇ​​​ല്ലെ​​​ങ്കി​​​ൽ ലൈ​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്ക​​ണം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പാ​​​ദ​​​ര​​​ക്ഷ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു വി​​​ല​​​ക്ക​​​രു​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​റ​​​യു​​​ന്ന ചെ​​​റി​​​യ അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ൾ​​​ക്കു​​​പോ​​​ലും ശ്ര​​​ദ്ധ ന​​​ൽ​​​കി ജാ​​​ഗ്ര​​​ത​​​യോ​​​ടെ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം. ല​​​ഭ്യ​​​മാ​​​കു​​​ന്ന ഏ​​​തു വാ​​​ഹ​​​ന​​​വും അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. അ​​​ധ്യ​​​യ​​​നസ​​​മ​​​യം ക​​​ഴി​​​ഞ്ഞാ​​​ൽ ക്ലാ​​​സ്മു​​​റി​​​ക​​​ളു​​​ടെ വാ​​​തി​​​ലു​​​ക​​​ളും ജ​​​ന​​​ലു​​​ക​​​ളും പൂ​​​ട്ടി ഭ​​​ദ്ര​​​മാ​​​ക്ക​​​ണം.

ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു പി​​​ടി​​​എ​​​യും പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​രും അ​​​ധ്യാ​​​പ​​​ക​​​രും അ​​​ന​​​ധ്യാ​​​പ​​​ക​​​രും അ​​​തീ​​​വ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​ക​​​ണം - ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.



ഷെഹലയുടെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി

ബത്തേരി: ഷെഹല ഷെറിന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ്. കുറ്റക്കാരായ മുഴുവൻ ആളുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഷെഹലയുടെ കുടുംബത്തിന് ഉറപ്പ് നൽകി. സർവജന ഹൈസ്കൂളിന്‍റെ നവീകരണത്തിനായി രണ്ട് കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ ഷെഹല ഷെറിന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ അടിയന്തര സഹായം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. 
  
പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് ഷെഹല ഷെറിന്റെ വീട്ടിലെത്തിയത്. കൃഷി മന്ത്രി വി.എസ് സുനിൽ കുമാറും ഒപ്പമുണ്ടായിരുന്നു. ഷെഹലയുടെ പിതാവ് അബ്ദുൾ അസീസിനെ ചേർത്തു നിർത്തിയാണ് അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് മന്ത്രി മാപ്പ് ചോദിച്ചത്. 
വിഷയത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ മന്ത്രി കുടുംബാംഗങ്ങളെയും ജനപ്രതിനിധികളെയും അറിയിച്ചു. തുടർന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി, സർവജന സ്കൂളിന്  പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചു.  തുടർന്ന് സർവജന സ്കൂൾ സന്ദർശിക്കാനായി മന്ത്രി എത്തിയപ്പോഴേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധമുയർത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മന്ത്രി സ്കൂൾ സന്ദർശിച്ചത്. 

കൽപ്പറ്റയിലും ബത്തേരിയിലും യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി . കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ് വയനാട് കളക്ടറേറ്റിeക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. കൂടുതൽ അധ്യാപകർക്കെതിരെ നടപടിയാവശ്യപ്പെട്ട് സർവജന സ്കൂളിന് മുന്നിൽ ഇന്നും ഒരു വിഭാഗം കുട്ടികൾ കുത്തിയിരുന്ന്   പ്രതിക്ഷേധിച്ചു. 

അതിനിടെ ഷെഹലയുടെ കുടുംബത്തിന് സർക്കാർ   10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും ഈ തുക ആരോപണവിധേയരായ അധ്യാപകരിൽ നിന്നും ഡോക്ടറിൽ നിന്നും ഈടാക്കണമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ  പി സുരേഷ് ആവശ്യപ്പെട്ടു.


Previous Post Next Post
3/TECH/col-right