ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 117 പോയന്റ് കൊടുവള്ളി സബ്‌ ജില്ലക്ക് നേടിക്കൊടുത്ത എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂൾ നാലാം സ്ഥാനം കരസ്ഥമാക്കി. 


സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന എം ജെ യിലെ വിദ്യാർഥികൾ നിശ്ചയ ദാർഢ്യം കൈമുതലാക്കിയാണ് പരമ്പരാഗത വിജയികൾക്ക് മേലെ നിലയുറപ്പിച്ചത്. 

അറബിക് നാടകം, വട്ടപ്പാട്ട്,അറബി കഥാ രചന, കന്നഡ പദ്യം ചൊല്ലൽ തുടങ്ങി നിരവധി ഇനങ്ങളുമായി സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാനൊരുങ്ങുകയാണ് എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥികൾ.