Trending

ഇനി മിണ്ടരുത്.... ഷെഹല ഷെറിന്റെ കൂട്ടുകാ രികൾക്ക് ഭീഷണി

ബത്തേരി: സർവ്വജന വിദ്യാലയത്തിൽ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥി യുടെ കൂട്ടുകാരികൾക്ക് ഭീഷണി. ഇനി മാധ്യമ ങ്ങൾക്ക് മുമ്പിൽ സംസാരിക്കരുത് എന്നാണ് അധ്യാപകർക്കെതിരെ സംസാരിച്ച വിദ്യാർഥിക ളോട് നാട്ടുകാരിൽ ഒരു വിഭാഗം ഭീഷണി മുഴക്കിയത്.

വിദ്യാര്‍ഥിയെ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടി യേറ്റ് മരിച്ച സംഭവത്തിൽ കുട്ടികൾ നടത്തിയ തുറന്നു പറച്ചിലുകളാണ് അധ്യാപകരെ പ്രതിസ് ഥാനത്തു നിർത്തിയത്. എന്നാൽ ഇന്ന് ഇവർക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ ഭയം തുടങ്ങി യിരിക്കുന്നു. സ്കൂളിനെ തകർക്കാൻ കൂട്ടു നിൽക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാരിൽ ഒരു വിഭാഗം ഭീഷണി ഉയര്‍ത്തിയത്.

അതേസമയം, തങ്ങളുടെ സഹപാഠിയുടെ ജീവ നെടുക്കാൻ ഇടയാക്കിയ അലംഭാവത്തെയാണ് തങ്ങൾ എതിര്‍ത്തതെന്ന് കുട്ടികൾ പറയുന്നു. കുട്ടികളുടെ രക്ഷിതാക്കൾക്ക് മേലും സമ്മർദ്ദം ഉണ്ട്. എന്നാൽ തങ്ങളുടെ കൂട്ടുകാരിക്ക് വേണ്ടി നടത്തിയ തുറന്നുപറച്ചിലിൽ കുറ്റബോധമി ല്ലെന്ന് കുട്ടികൾ പറയുന്നു.


സഹപാഠിയുടെ നീതിക്ക് വേണ്ടി ഉറച്ച ശബ്ദമായ നിദ ഫാത്തിമക്ക് യങ് ഇന്ത്യ പുരസ്കാരം

സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ഉറച്ച ശബ്ദമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന നിദ ഫാത്തിമക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് നിദ ഫാത്തിമയെ തേടിയെത്തിയത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.


സഹപാഠിയുടെ നീതിക്ക് വേണ്ടി ഉറച്ച ശബ്ദ മായ നിദ ഫാത്തിമയുടെ വീട് നിർമ്മാണം എം. എസ്.എഫ് ഹരിത ഏറ്റെടുത്തു

ബത്തേരി സര്‍വ്വജന സ്കൂളിലെ ക്ലാസ്മുറി യില്‍ പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ഉറച്ച ശബ്ദമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന നിദ ഫാത്തിമയുടെ വീട് നിർമ്മാണം എം.എസ്. എഫ് ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു. ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്നി യാണ് വീട് നിര്‍മ്മാണം ഏറ്റെടുത്ത കാര്യം അറിയിച്ചത്.

മരണപ്പെട്ട ഷഹല ഷെറിനെ ആശുപത്രിയിലെ ത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാ സ്ഥ കാണിച്ചുവെന്നും നിദ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.ഇതിന് പിന്നാലെ ബത്തേ രി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധ നത്തി നെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദ ഫാത്തിമയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 


സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണ ലഭിച്ച നിദയെ അഭിനന്ദിച്ച് നിരവധി പേരും രംഗത്തുവന്നു. നിദയുടെ ഉറച്ച പ്രതികരണത്തി ന് ശേഷം ബത്തേരി സര്‍വ്വജന സ്കൂളില്‍ അറ്റ കുറ്റപണികളും ശുചീകരണവുംആരംഭിച്ചിരുന്നു.

അധ്യാപകരുടെ അവസരോചിതമായ ഇടപെട ൽ; പാമ്പുകടിയേറ്റ കുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

കോഴിക്കോട്.അധ്യാപകരുടെ കൃത്യമായ ഇടപെടൽ കാരണം പാമ്പുകടിയേറ്റ വിദ്യാര്‍ഥി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വയനാട് സുൽത്താൻ ബത്തേരിയിൽ സ്കൂൾ വിദ്യാർ ഥിക്ക് അധ്യാപകരുടെ നിരുത്തരവാദ പരമായ സമീപനം കാരണം ജീവൻ നഷ്ടപ്പെട്ട് വിവാദ ങ്ങൾക്കിടയിലാണ് അധ്യാപകരുടെ പ്രശംസ നീയമായ മാതൃക.

കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം തരം ഇ ക്ലാസിൽ പഠിക്കുന്ന കൃതിക് എന്ന കുട്ടിയാണ് ശരിയായ സമയത്ത് ചികിത്സ കിട്ടിയതിനെ തുടർന്ന് രക്ഷപ്പെട്ടത്. രാവിലെ സ്കൂളിൽ എത്തിയ കുട്ടി താൻ വീണെന്നും എഴുന്നേറ്റ് ബാഗ് കുനിഞ്ഞെടുക്കുന്ന സമയത്ത് കാല് കല്ലിൽ തട്ടിയപോലെ തോന്നിയതായും കാലിൽ വേദനയുണ്ടെന്നും പറഞ്ഞു അധ്യാപകനെ സമീപിച്ചു. ക്ലാസ് അധ്യാപകനായ ഗോപകുമാർ ഉടൻ കുട്ടിയുമായി പ്രധാനാധ്യാപികയുടെ അടുത്തെത്തിക്കുകയായിരുന്നു. 


പ്രധാനാധ്യാ പിക ആശയും സീനിയർ അസിസ്റ്റൻറായ രാജീവും ചേർന്ന് പരിശോധിച്ചപ്പോൾ കാലിൽ വളരെ ചെറിയൊരടയാളം കണ്ടു. ഉടൻതന്നെ കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.രക്ത പരിശോധനയിൽ പാമ്പിൻ വിഷബാധയേറ്റതായി വ്യക്തമായതായും ഉടൻ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.വിദ്യാർഥി ഇപ്പോൾ മെഡിക്കൽ കോളജിൽ സുഖം പ്രാപിച്ചു വരുകയാണ്.


മാളമുള്ള ആ ക്ലാസ് മുറി പൊളിക്കും: പുതിയ പ്രിൻസിപ്പൽ വരും, തീരുമാനവുമായി സര്‍വ്വകക്ഷിയോഗം

ബത്തേരി: ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കും. പഴയ കെട്ടിടത്തിന്‍റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാനാണ് തീരുമാനം. ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ചതിന് പിന്നാലെ സ്‍കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. 

സ്‍കൂളിലെ  യുപി വിഭാഗത്തിന് ഒരാഴ്‍ച കൂടി അവധി നല്‍കാനും ഹൈസ്‍കൂള്‍ , ഹയർ സെക്കണ്ടറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയരായ സ്‍കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്‍മാസ്റ്ററേയും അധ്യാപകനെയും സസ്‍പെന്‍റ് ചെയ്‍ത സാഹചര്യത്തില്‍ സ്‌കൂളിന് പകരം പ്രിസിപ്പലിനെ ചുമതലപ്പെടുത്തി.

വിദ്യാർത്ഥികൾക്ക് പ്രത്യേക കൗണ്‍സിലിങ്ങ്, ശുചീകരണ പ്രവൃത്തികള്‍ നടത്തല്‍ തുടങ്ങിയവയാണ് യോഗത്തിലുണ്ടായ മറ്റ് തീരുമാനങ്ങള്‍. ഇത് കൂടാതെ കുട്ടികൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകാതിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. 

അതേസമയം ഷഹല ഷെറിന്‍റെ മരണത്തില്‍ പൊലീസ് കേസെടുത്ത നാല് പ്രതികളും ഒളിവിലാണ് കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ, ഹെഡ്മാസ്റ്റർ മോഹൻകുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ഇവരുടെ വീട്ടിലെത്തിയ അന്വേഷണസംഘം മൊഴിയെടുക്കാനാവാതെ മടങ്ങി. സ്ഥലത്തില്ല എന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.എത്തിയാൽ ഉടൻ പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷഹലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.
 
Previous Post Next Post
3/TECH/col-right