Trending

സ്വകാര്യ ബസ്സുകള്‍ നവംബര്‍ 22മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

2019 നവംബര്‍ 22 മുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് അടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 


കുറഞ്ഞ നിരക്കു 10 രൂപയും കിലോമീറ്റര്‍ നിരക്ക് 80 പൈസയുമാക്കുക, കുറഞ്ഞ നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കുക, വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ യാത്രാനിരക്ക് 5 രൂപയും യാത്രാ സൗജന്യം 50 ശതമാനവുമാക്കുക, സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാസൗജന്യം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരമെന്നു ചെയര്‍മാന്‍ ടി. ഗോപിനാഥന്‍, ജനറല്‍ കണ്‍വീനര്‍ എം. ഗോകുല്‍ദാസ് എന്നിവര്‍ അറിയിച്ചു. 

സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ പി.കെ.ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Previous Post Next Post
3/TECH/col-right