കൊടുവള്ളി:ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് കൊടുവള്ളിയിൽ പ്രമുഖ പാട്ടുകാരൻ ഷമീർ പട്ടുറുമാൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തന ഫണ്ട് വിതരണം, ഒഫിഷ്യൽ എംബ്ലം ലോഞ്ചിങ്ങ്, വിശിഷ്ട വ്യക്തികളെ  ആദരിക്കൽ തുടങ്ങിയവ നടന്നു.


ഷമീർ പട്ടുറുമാലിനെ ബ്രാൻഡ് അംബാസിഡറായി ചടങ്ങിൽ പ്രഖ്യാപിച്ചു. ഇ.സി ഷമീർ അധ്യക്ഷത വഹിച്ചു.പാട്ടുകാരൻ സിയാദ് മുഹമ്മദ് മുഖ്യാത്ഥിയായിരുന്നു.


അഡ്വ: ഷമീർ കുന്ദമംഗലം, ഷമീർ കൊല്ലം, ഷമീർ വയനാട്, ഷമീർ ചിറക്കൽ,ഷമീർ മoത്തിൽ,ഷമീർ കുഞ്ഞോം, ഷമീർ ലുലു തുടങ്ങിയവർ സംസാരിച്ചു.

ഷമീർ പരപ്പാറ സ്വാഗതവും, ഷമീർ വൈറ്റ് ലൈൻ നന്ദിയും പറഞ്ഞു.