പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേർന്നു. വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും വിമുക്തി ബാഡ്ജ് ധരിച്ചു. 


ടി.പി. അഭിരാം നെഹ്റുവിന്റെ വേഷത്തിലും, സ്നേഹ എസ്. കുമാർ ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലും വിദ്യാർഥികളെ അഭിസംബോധന ചെയ്തു.


പ്രധാനാധ്യാപകൻ വി.വി.വിനോദ് ശിശുദിന സന്ദേശം നൽകി. കെ.കെ. യാസീൻ മുഹമ്മദ്, കെ. അബ്ദുസ്സലീം, എ.വി മുഹമ്മദ്, എ.പി.ജാഫർ സാദിഖ്, ഉൻമേഷ് എം.എസ് എന്നിവർ സംസാരിച്ചു.