Trending

ചോയി കാന്തപുരത്തെ ആദരിച്ചു

പ്രതിഭകളോപ്പം വിദ്യാർഥികൾ പദ്ധതിയുടെ ഭാഗമായി പൂനൂർ ഗവ.ഹയർ സെക്കൻററി സ്ക്കൂൾ വിദ്യാർഥികൾ എഴുത്തുകാരനായ ചോയി കാന്തപുരത്തെ വീട്ടിൽ ചെന്ന് ആദരിച്ചു. 


ഹെഡ്മാസ്റ്റർ വി. വി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റെന്നി ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എ.പി. ജാഫർ സാദിഖ്, പി.ടി.എ വൈസ് പ്രസിഡൻറ് ഷുക്കൂർ, സ്നേഹ എസ് കുമാർ, ഇ കെ അഭിനവ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഷൈജു എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ നാടൻപാട്ട്, ഉറുദു പാട്ട് എന്നിവ പാടി. 


ചോയി കാന്തപുരം തന്റെ അനുഭവങ്ങൾ പങ്കു വയ്ക്കുകയും അദ്ദേഹം എഴുതിയ  'തിരിഞ്ഞു നോക്കുമ്പോൾ' എന്ന കവിത ചൊല്ലുകയും ചെയ്തു. സലീം വേണാടി, ഷിജ് ന പോൾ, ടി.പി.അജയൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right