എളേറ്റിൽ : അക്ഷരജ്യോതി എന്ന പേരിൽ 101 ഹോം ലൈബ്രറികളൊരുക്കിക്കൊണ്ട് എളേറ്റിൽ ജി.എം.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ ശിശുദിനം വർണാഭമാക്കി. വിവിധ ക്ലാസുകളിലായി പഠിക്കുന്ന 101 കുട്ടികൾ ഒന്നാം ഘട്ടത്തിൽ വീടുകളിൽ ലൈബ്രറി ഒരുക്കാൻ തയ്യാറായി. ഓരോ ഹോം ലൈബ്രറിയിലേക്കും സ്കൂളിന്റെ വകയായി 'എന്റെ സത്യാന്വേഷണ പരീക്ഷണ കഥകൾ' സമ്മാനമായി നൽകി.
 

              
ആദ്യത്തെ ലൈബ്രറിയുടെ ഉദ്ഘാടനവും 101 ലൈബ്രറികളുടെ പൂർത്തീകരണ വിളംബരവും എഴുത്തുകാരനും പരിശീലകനുമായ ശ്രീ.മജീദ് മൂത്തേടത്ത് നിർവഹിച്ചു.ഒന്നാമത്തെ ലൈബ്രറിയിലേക്കുള്ള പുസ്തകം പൂളപ്പൊയിൽ ഉസ്മാൻ മാസ്റ്റർ ഏറ്റുവാങ്ങി. 

പി.ടി.എ.പ്രസിഡണ്ട് എം.പി.ഉസ്സയിൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ്.എം.സി.ചെയർമാൻ അബ്ദുൽ ഗഫൂർ, പി.സിദ്ധീഖ് മാസ്റ്റർ, എൻ.കെ.മുഹമ്മദ്, എം.വി.അനിൽകുമാർ, ടി.പി.സി ജില, ഇ.പി. പുഷ്പവല്ലി എന്നിവർ  ആശംസകൾ നേർന്നു. 

ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഷുക്കൂർ സ്വാഗതവും എൻ.പി.മുഹമ്മദ് നന്ദിയും പറഞ്ഞു.