പന്നിക്കോട്ടൂർ: സമൂഹത്തിൽ ശ്രദ്ധേയമായ കഴിവുകൾ തെളിയിച്ച വ്യക്തികളുമായി സംവദിക്കുന്നതിന്റെ ഭാഗമായി പന്നിക്കോട്ടൂർ GLPS വിദ്യാർത്ഥികൾ, പത്രപ്രവർത്തകനും എഴുത്തുകാരനും കോളമിസ്റ്റും മികച്ച ശാസ്ത്ര അദ്ധ്യാപകനുമായ സിറാജുദ്ദീൻ പന്നിക്കോട്ടൂരിനെ ആദരിച്ചു. 


ഹെഡ്മാസ്റ്റർ പി സി അബ്ദുസ്സലാം അനുമോദനം നടത്തി.പി ടി എ പ്രസിഡണ്ട് ടി പി അജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.എൻ കെ മുഹമ്മദ് മുസ് ലിയാർ, മരക്കാർ മാസ്റ്റർ, അബ്ദുൽ ഷമീർ ബിസി, സ്കൂൾ ലീഡർ അഫ്രഫാത്തിമ എന്നിവർ പ്രസംഗിച്ചു.


കുട്ടികൾ സിറാജുദ്ദീൻ പന്നിക്കോട്ടുരുമായി അഭിമുഖം നടത്തി.ഒ.പി മുഹമ്മദ് മാസ്റ്റർ സ്വാഗതവും റഹീന ടീച്ചർ നന്ദിയും പറഞ്ഞു.