എളേറ്റിൽ : ശിശുദിനത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആയിഷ നജയുടെ ചിത്രപ്രദർശനം എളേറ്റിൽ ജി.എം.യു.പി.സ്കൂളിൽ  വർണ വിസ്മയമൊരുക്കി.ഭിന്നശേഷിക്കാരിയായ നജ,കേൾവിക്കുറവ് ഉള്ളത് കൊണ്ട് ഹിയറിംഗ് എയിഡ് ധരിച്ചാണ് ക്ലാസിലെത്തുന്നത്.


പെൻസിൽ ഡ്രോയിംഗും പെയിൻറിങ്ങുമുൾപ്പെടെ അറുപതോളം ചിത്രങ്ങൾ പ്രദർശനത്തിനൊരുക്കിയിരുന്നു.ആർട്ടിസ്റ്റ് ശ്രീ.സന്തോഷ് ബാലുശ്ശേരി ചിത്രം വരച്ചു കൊണ്ട് പ്രദർശനം ഉദ്ഘാടനം ചെയ്തു.

കൊടുവള്ളി ബി.പി.ഒ.ശ്രീ.മെഹറലി,നോവലിസ്റ്റ് മജീദ് മൂത്തേടത്ത്, ബി.ആർ.സി ടെയ്നർ അബ്ദുൽ ഖയ്യൂം, എം.പി.ഉസ്സയിൻ മാസ്റ്റർ മുതലായവർ പവലിയൻ സന്ദർശിച്ചു. ഹെഡ്മാസ്റ്റർ എം.അബ്ദുൽ ഷുക്കൂർ, എം.ടി.അബ്ദുൽ സലീം, ഒ.പി. അഹമ്മത് കോയ, എം.പി.അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.