കൊടുവള്ളി:സൗത്ത് കൊടുവള്ളിയിൽ കാൽ നൂറ്റാണ്ട് തുടർച്ചയായി മഹല്ല് ഖാദി സ്ഥാനം നിർവഹിച്ച കെ.അബ്ദുൽകരീം ബാഖവിയെ മഹല്ല് കമ്മറ്റിയും പൂർവ്വ വിദ്യാർത്ഥികളും പ്രവാസി കമ്മറ്റിയും ചേർന്ന് ആദരിച്ചു.


മഹല്ലിലെ ഏറ്റവും പ്രായം കൂടിയ ചെറുപൂളങ്ങൽ അബൂബക്കർ ഹാജി മഹല്ല് കമ്മറ്റിക്ക് വേണ്ടി ഷാൾ അണിയിച്ചു ആദരിച്ചു.പരിപാടിയിൽ പ്രസിഡണ്ട്‌ അബ്ദുൽ ഖാദർ കരിമ്പയിൽ അധ്യക്ഷത വഹിച്ചു. 

പ്രവാസി കമ്മറ്റി ചെയർമാൻ സി പി ഹുസൈൻ അൽഖാസിമി, കെ സി എൽ ചെയർമാൻ വയോളി മുഹമ്മദ്‌, കൊടുവള്ളി മുൻസിപ്പൽ കൗൺസിലർ മജീദ് കോഴിശ്ശേരി തുടങ്ങിയവർ സംസാരിച്ചു. 

പി സി അഹമ്മദ് കുട്ടി സ്വാഗതവും ഉമ്മർ നന്ദിയും പറഞ്ഞു