"ആത്മ നൊമ്പരങ്ങൾക്കിടയിലും കാരുണ്യത്തിൻെറ കരുത്താണ് പ്രവാസികൾ" :അലി കൊയിലാണ്ടി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 17 November 2019

"ആത്മ നൊമ്പരങ്ങൾക്കിടയിലും കാരുണ്യത്തിൻെറ കരുത്താണ് പ്രവാസികൾ" :അലി കൊയിലാണ്ടി.

കുവൈത്ത്:പ്രയാസങ്ങളുടെ ലോകത്ത് ആത്മ നൊമ്പരങ്ങളുമായി കഴിയുമ്പോഴും കാരുണ്യത്തിൻെറ കരുത്തായി വർത്തിക്കന്നവരാണ് പ്രവാസികൾ എന്ന് ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി അലി കൊയിലാണ്ടി അഭിപ്രായപ്പെട്ടു. മൂന്നു പതിറ്റാണ്ട് കാലം ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുകയും ബഹ്‌റൈൻ കെ.എം.സി.സി.യുടെ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സ്ഥാനം വരെ അലങ്കരിക്കുകയും ചെയ്ത ചെയ്ത അലി സാഹിബ് നാട്ടിൽ തിരിച്ചത്തിയ ശേഷം മണ്ഡലം മുസ്ലിംലീഗിൻെറ ജനറൽ സിക്രട്ടറിയായി പ്രവർത്തിച്ചു വരുന്നിതിന്റെടക്കാണ്
കുവൈത്തിൽ എത്തിയത്. കുവൈത്ത് കെ.എം.സി.സി.കൊയിലാണ്ടി മണ്ഡലം കമ്മറ്റി, സംസ്ഥാന കെ.എം.സി.സി. ആസ്ഥാനത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ ആക്ടിംങ്ങ് പ്രസിഡണ്ട്  അഹമ്മദ് കടലൂർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സിക്രട്ടറി ഫാറൂഖ് ഹമദാനിയുടെ സ്വാഗത പ്രസംഗത്തിൽ ഹൃസ്വമായ കാലെയളവിൽ മണ്ഡലം കമ്മറ്റി പത്ത് ലക്ഷത്തിൽ പരം രൂപയുടെ പ്രവർത്തനങ്ങൾ മണ്ഡലത്തിൻെറ വിവിധ ഭാഗങ്ങളിൽ നടത്തിയത് വിശദീകരിച്ചു.സ്വീകരണ സമ്മേളനം സംസ്ഥാന കെ.എം.സി.സി പ്രസിഡണ്ട് ഷറഫുദ്ധീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു.

മൂന്നു പതിറ്റാണ്ടു കാലത്തെ നിസ്തൂലമായ പ്രവർത്തനത്തിനുള്ള അംഗീകാരമായി മണ്ഡലം കമ്മറ്റിയുടെ മൊമെന്റോ മുൻ കെ.എം.സി.സി ജനറൽ സിക്രട്ടറി ബഷീർ ബാത്ത അലി സാഹിബിന് നൽകി.
കുവൈത്തിൽ പഠനത്തിൽ മികവ് തെളിയിച്ച നഷ്‌വാ  കിഴക്കെകമ്മടത്തിൽ എന്ന വിദ്യാർത്ഥിനിക്കുള്ള മൊമെന്റോ  പിതാവ്  അബ്ദുറഹിമാൻ വർദ് പി.വി.ഇബ്രാഹിമിൽ നിന്ന് ഏറ്റുവാങ്ങി.  


ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട്,ദുബായി കെ.എം.സി.സി. നേതാവ് യഹ്‌യാ തളങ്കര, കുവൈറ്റ് കെ.എം.സി സി ട്രെഷറർ എം.ആർ നാസ്സർ സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത് അസ്‌ലം കുറ്റിക്കാട്ടൂർ, ഖാലിദ് ഹാജി, ശരീഫ് ഒതുക്കുങ്ങൽ, റസാക്ക് അയ്യൂർ മുൻ ഭാരവാഹികളായ അസീസ് ഫറോക്ക്, ബഷീർ ബാത്ത, സാലഹ് ബാത്ത, ബഷീർ മേലടി, പി.വി ഇബ്രാഹിം, ജില്ലാ ഭാരവാഹികളായ ഫാസിൽ കൊല്ലം, ഡോ.മുഹമ്മദലി, ഗഫൂർ വയനാട്, കൊയിലാണ്ടി സി.എച്ച് സെൻറ്റർ കുവൈറ്റ് ചാപ്റ്റർ ചെയർമാൻ ടി.വി അബ്ദുൽ ലത്തീഫ്, ടി.സി നിസാർ, അനുഷാദ് തിക്കോടി,നിസ്സാർ അലങ്കാർ എന്നിവർ പ്രസംഗിച്ചു. 

ഗഫൂർ നന്തിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ മജീദ് നന്തി നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment

Post Bottom Ad

Nature